Friday, September 21st, 2018

യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

മുഖത്ത് മുളക്‌പൊടി വിതറിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

Published On:Jul 14, 2018 | 12:17 pm

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി കൈതപ്പൊയിലില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ കുപ്പായക്കോട് ഒളവങ്ങരയിലെ പി.ടി കുരുവിള എന്ന സജി (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടേകാലോടെയാണ് കുരുവിളക്ക് നേരെ ആക്രമണം നടന്നത്. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുധീഷ് കുമാറാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.തൃശൂര്‍ സ്വദേശിയാണെന്ന് ഇയാള്‍ സ്ഥാപന ഉടമയെ തെറ്റിധരിപ്പിച്ചുവെന്നും പോലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിവരികയാണ്.
പണമിടപാട് സ്ഥാപനത്തിലെത്തിയ യുവാവ് കുരുവിളയുടെ മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മേലാസകലം പൊള്ളലേറ്റ കുരുവിള ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് വെപ്രാളത്തില്‍ താഴേക്ക് ചാടി മഴ വെള്ളത്തില്‍ വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ കുരുവിള ഇന്നലെ രാത്രി ബന്ധുക്കളോട് സംസാരിച്ചു. എന്നാല്‍ പുലര്‍ച്ചെ നാലോടെ നിലവിഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
സ്ഥാപനത്തിലെത്തിയ ആലപ്പുഴ സ്വദേശിയായ യുവാവ് രണ്ട് ലക്ഷം രൂപ വായ്പ ചോദിച്ചിരുന്നുവത്രെ. രണ്ട് ദിവസം മുമ്പായിരുന്നു സംഭവമെന്ന് കുരുവിള അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പണം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. പണം നല്‍കാത്ത വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കെട്ടിടത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സംഭവം നടക്കുമ്പോള്‍ കുരുവിള മാത്രമെ ഉണ്ടായിരുന്നുള്ളു. തീകൊളുത്തിയ ഉടനെ അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. സ്ഥാപനത്തിനകത്ത് തീ പടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് ബൈക്കിലാണ് അക്രമി എത്തിയതെന്ന് സമീപത്തെ കടക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല അക്രമിയുടെ ഫോട്ടോ രണ്ട് ദിവസം മുമ്പ് ബാങ്കിലെത്തിയപ്പോള്‍ കുരുവിള എടുത്ത് വെച്ചിരുന്നു. അക്രമിയുടേതെന്ന് കരുതുന്ന ഹെല്‍മറ്റും കോട്ടും കെട്ടിടത്തിന്റെ പിറക് വശത്ത്‌നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുരുവിള പോലീസിനോട് നല്‍കിയ മൊഴിയിലും സുധീഷാണ് തീകൊളുത്തിയതെന്ന് പറഞ്ഞിട്ടുണ്ട്. സംഭവം നടന്നയുടനെ രക്ഷപ്പെട്ട പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    43 mins ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 2
    4 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    5 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    5 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    6 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    6 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    6 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    7 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    7 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍