Monday, April 23rd, 2018

ജി എസ് ടിയെ പരാജയപ്പെടുത്താന്‍ ശ്രമമെന്ന് ജെയ്റ്റ്‌ലി

വലിയ തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനും ഇന്ത്യ പ്രാപ്തരായി കഴിഞ്ഞു.

Published On:Oct 10, 2017 | 9:19 am

വാഷിങ്ടണ്‍: ജി എസ് ടിയെ പരാജയപ്പെടുത്താന്‍ ശക്തമായ ശ്രമം നടക്കുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയെന്നും ധനമന്ത്രി പറഞ്ഞു. ന്യൂയോര്‍ക്കില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി(സി ഐ ഐ), യുഎസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. നിലവില്‍ രാജ്യത്തെ 95 ശതമാനത്തോളം നിക്ഷേപങ്ങളും 99 ശതമാനത്തോളം നികുതി പിരിവുകളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. വലിയ തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനും ഇന്ത്യ പ്രാപ്തരായിരിക്കുന്നു. 250 ദേശീയപാതകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. യുവജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും അത്തരത്തില്‍ അവ നടപ്പാക്കുകയുമാണ്. എല്ലാ സര്‍ക്കാര്‍ ഇടപാടുകളും ബാങ്കുവഴിയാണ് നടത്തുന്നത്. കൂടാതെ അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു. പേപാല്‍ സി ഇ ഒ ഡാന്‍ഷ്യുല്‍മാന്‍, സി ഐ ഐയുടെ ചന്ദ്രജിത്ത് ബാനര്‍ജി എന്നിവരും ജെയ്റ്റ്‌ലിക്കൊപ്പമുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനം പുറപ്പെടുവിച്ചു

  • 2
    9 hours ago

    പല്ലാരിമറ്റത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ദമ്പതിമാര്‍ മരിച്ചു

  • 3
    14 hours ago

    ഡുക്കാട്ടി പനിഗല്‍ വി 4 വീണ്ടും ഇന്ത്യയിലേക്ക്!

  • 4
    15 hours ago

    കേരളത്തിലെ മാധ്യമങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി: എം.ടി.രമേശ്

  • 5
    16 hours ago

    ഗൗരി ലങ്കേഷ് വധം; മുഖ്യപ്രതി നുണ പരിശോധനക്ക് വിസമ്മതിച്ചു

  • 6
    16 hours ago

    മട്ടന്നൂരില്‍ വീടുകളില്‍ അക്രമം; 6 പേര്‍ക്ക് പരിക്ക്

  • 7
    16 hours ago

    നവജാത ശിശുവിന്റെ ജഡം കുറ്റിക്കാട്ടില്‍; മാതാവ് പിടിയില്‍

  • 8
    17 hours ago

    മാധ്യമങ്ങള്‍ക്ക് മസാല വാര്‍ത്തകള്‍ നല്‍കരുത്: മോദി

  • 9
    17 hours ago

    ദീപക് മിശ്രയുടെ ബെഞ്ചില്‍ ഇനി കേസ് വാദിക്കില്ല: കപില്‍ സിബല്‍