Saturday, January 19th, 2019

സാമ്പത്തിക തട്ടിപ്പ്; യുവതി അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലിയിലിരിക്കെ 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റിലായി. പൂവത്തൂര്‍ തയ്യില്‍ അനു രാജീവിനെയാണ്(31) ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ പൂവത്തൂര്‍ ശാഖയില്‍ 2013-15 കാലയളവിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവിടെ ഇവര്‍ തന്നെ സ്വര്‍ണം പണയം വെക്കുകയും അടുത്ത ദിവസം രേഖയിലുള്‍പ്പെടുത്താതെ പണയ സ്വര്‍ണം എടുത്ത് വേറെ പണയം വെക്കുകയുമായിരുന്നു രീതി. ഒരുദിവസം 80,000 … Continue reading "സാമ്പത്തിക തട്ടിപ്പ്; യുവതി അറസ്റ്റില്‍"

Published On:Jul 10, 2018 | 8:02 am

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലിയിലിരിക്കെ 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റിലായി. പൂവത്തൂര്‍ തയ്യില്‍ അനു രാജീവിനെയാണ്(31) ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ പൂവത്തൂര്‍ ശാഖയില്‍ 2013-15 കാലയളവിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവിടെ ഇവര്‍ തന്നെ സ്വര്‍ണം പണയം വെക്കുകയും അടുത്ത ദിവസം രേഖയിലുള്‍പ്പെടുത്താതെ പണയ സ്വര്‍ണം എടുത്ത് വേറെ പണയം വെക്കുകയുമായിരുന്നു രീതി. ഒരുദിവസം 80,000 രൂപ വരെ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. തട്ടിപ്പ് അറിഞ്ഞതോടെ ഉടമ കോയിപ്രം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യമായി നടക്കാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറുകയായിരുന്നു. കേസില്‍ അനുവിന് പുറമെ ഭര്‍ത്താവും സുഹൃത്തും പ്രതികളാണ്. മൂവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. അനുവിനൊഴികെ മറ്റ് രണ്ടു പേര്‍ക്കും ജാമ്യം ലഭിച്ചു. ജാമ്യം നിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    8 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    14 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍