അമേരിക്കന്‍ ജനതക്ക് നന്ദിയര്‍പ്പിച്ച് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം

Published:January 11, 2017

Obama Full 898989

 

 

 

 
ന്യുയോര്‍ക്: അമേരിക്കന്‍ ജനതക്ക് നന്ദിയും സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദവും അറിയിച്ച് ബറാക് ഒബാമയുടെ വിടവാങ്ങള്‍ പ്രസംഗം. ഇന്ത്യന്‍ സമയം രാവിലെ 7.30 ന് ചിക്കാഗോയില്‍ തടിച്ച് കൂടിയ അനുയായികളെ അഭിസംബോന ചെയ്ത ഒബാമയുടെ പ്രസംഗത്തില്‍ ഭീകരതയും വംശീയ വിവേചനവും കാലവസ്ഥാ മാറ്റവും മുഖ്യവിഷയങ്ങളായിരുന്നു.
എട്ട് വര്‍ഷം തന്നെ പിന്തുണച്ച അമേരിക്കന്‍ ജനതക്ക് നന്ദി പറയുന്നു. വളരെയധികം ശുഭാപ്തി വിശ്വാസമുള്ളവനായിട്ടാണ് ഇന്ന് രാത്രി ഞാന്‍ ഈ വേദി വിടുന്നത്. വൈസ് പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച ഒബാമ അദ്ദേഹം തന്റെ സഹോദരനെ പ്പോലെയും കുടുംബാംഗത്തെപ്പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. മക്കളെ കുറിച്ച് പറഞ്ഞ ഒബാമ അവരുടെ പിതാവായിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.
കഴിഞ്ഞ എട്ടുവര്‍ഷ കാലായളവില്‍ അമേരിക്കയില്‍ വിദേശ തീവ്രവാദികള്‍ക്ക് അക്രമണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ബോസ്റ്റണ്‍ മാരത്തണ്‍, സാന്‍ ബെര്‍നാന്റിനോ കൂട്ടക്കൊല പോലെയുള്ള ആഭ്യന്തര ഭീകര പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.