Wednesday, November 14th, 2018

ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങുകള്‍ നിറംകെട്ടതാകരുത്

രാജ്യ തലസ്ഥാനത്ത് നടന്ന 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് അവാര്‍ഡ് ജേതാക്കളുടെ ബഹിഷ്‌കരണം കൊണ്ട് നിറംകെട്ടതായി. മുന്‍വര്‍ഷങ്ങളില്‍ രാഷ്ട്രപതിയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാറ്. ഇത്തവണ പതിനൊന്ന് പേര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നും ബാക്കിയുള്ളവര്‍ക്ക് വകുപ്പ് മന്ത്രി സ്മൃതി ഇറാനി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നുമുള്ള തീരുമാനമാണ് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ചലച്ചിത്ര കലാകാരന്മാരെ ചൊടിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദന്റെ ആരോഗ്യ സംബന്ധമായ കാരണങ്ങളാണ് അരമണിക്കൂറിലധികം അദ്ദേഹം ചടങ്ങിലുണ്ടാവില്ല എന്ന മന്ത്രാലയത്തിന്റെ അറിയിപ്പിന് … Continue reading "ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങുകള്‍ നിറംകെട്ടതാകരുത്"

Published On:May 4, 2018 | 1:16 pm

രാജ്യ തലസ്ഥാനത്ത് നടന്ന 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് അവാര്‍ഡ് ജേതാക്കളുടെ ബഹിഷ്‌കരണം കൊണ്ട് നിറംകെട്ടതായി. മുന്‍വര്‍ഷങ്ങളില്‍ രാഷ്ട്രപതിയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാറ്. ഇത്തവണ പതിനൊന്ന് പേര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നും ബാക്കിയുള്ളവര്‍ക്ക് വകുപ്പ് മന്ത്രി സ്മൃതി ഇറാനി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നുമുള്ള തീരുമാനമാണ് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ചലച്ചിത്ര കലാകാരന്മാരെ ചൊടിപ്പിച്ചത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദന്റെ ആരോഗ്യ സംബന്ധമായ കാരണങ്ങളാണ് അരമണിക്കൂറിലധികം അദ്ദേഹം ചടങ്ങിലുണ്ടാവില്ല എന്ന മന്ത്രാലയത്തിന്റെ അറിയിപ്പിന് കാരണമായി പറയുന്നത്. രാഷ്ട്രപതിയില്‍ നിന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങുക എന്നത് പുരസ്‌കാരം ലഭിച്ച കലാകാരന്മാരുടെ ആഗ്രഹമാണ്. രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരം അര്‍ഹതപ്പെട്ടവരില്‍ നിന്ന് തന്നെ ഏറ്റുവാങ്ങുന്നതിലെ മഹത്വം വേറെ ആര് വിതരണം ചെയ്താലും ലഭിക്കില്ല എന്ന് അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച കേരളത്തിലെ ചലച്ചിത്ര പ്രതിഭകള്‍ അറിയിച്ചു.
രാഷ്ട്രപതിക്ക് അസൗകര്യമുണ്ടെങ്കില്‍ ഉപരാഷ്ട്രപതി അവാര്‍ഡുകള്‍ വിതരണം ചെയ്യട്ടെ എന്ന താല്‍പര്യവും പരിഗണിക്കാതെ വന്നപ്പോഴാണ് അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നുള്ളവരടക്കം 68 പേര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രതിഷേധവുമായി നിലയുറപ്പിച്ച കലാകാരന്മാരെ അനുനയിപ്പിക്കാന്‍ ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പലതവണ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും സ്മൃതി ഇറാനിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ അവാര്‍ഡ് ജേതാക്കള്‍ ഉറച്ചുനിന്നത് സംഘാടകരെയും കുഴക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജും മികച്ച ഗായകനുളള പുരസ്‌കാരം നേടിയ യേശുദാസും ബഹിഷ്‌കരിച്ചുകൊണ്ടുള്ള നിവേദനത്തില്‍ ഒപ്പിട്ട ശേഷം അവാര്‍ഡുകള്‍ ഏറ്റുവാങ്ങുകയായിരുന്നു. രാഷ്ട്രപതി മെയ് 3ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന ക്ഷണക്കത്ത് ഉയര്‍ത്തിക്കാട്ടി പാരമ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലും നടന്നു തുടങ്ങി എന്ന ആരോപണത്തോടെയുള്ള ബഹിഷ്‌കരണം യഥാര്‍ത്ഥത്തില്‍ ഭാവി തലമുറക്ക് വേണ്ടിയുള്ള പ്രതിഷേധമായി മാറുകയായിരുന്നു.
എന്തായാലും ദേശീയ പുരസ്‌കാരം രാഷ്ട്രപതി തന്നെ നല്‍കണമെന്ന കലാകാരന്മാരുടെ ആഗ്രഹം ന്യായമാണ്. അവരെ രണ്ടാംതരം പൗരന്മാരായി കാണുന്ന അജണ്ട ഇതിന് പിന്നിലുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. മികച്ച പ്രകടനം കാഴ്ചവെച്ചവരെ അര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കുന്ന നടപടികളാണ് കലാസ്‌നേഹികള്‍ ആഗ്രഹിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ കുറ്റമറ്റ രീതിയില്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാന്‍ ഈ പ്രതിഷേധം ഒരു നിമിത്തമാകട്ടെ.

 

LIVE NEWS - ONLINE

 • 1
  1 hour ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  2 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  5 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  8 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  8 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  8 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  9 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  10 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  10 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി