Tuesday, November 20th, 2018

മകളെ കാണാന്‍ വീട്ടിലെത്തിയ കാമുകനെ പിതാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു

കോട്ടയം: വൈക്കത്ത് മകളെ വിളിച്ചിറക്കികൊണ്ട്‌പോകാന്‍ വീട്ടിലെത്തിയ കാമുകനെ പിതാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ ടിവിപുരം സ്വദേശി വിഷ്ണു(23)വിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ഉല്ലലയിലാണ് സംഭവം. വൈക്കത്തെ പാരലല്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ പത്തൊന്‍പതുകാരിയും വിഷ്ണുവും തമ്മില്‍ പ്രണയത്തിലായിരുന്നു. വസ്ത്രങ്ങള്‍ ബാഗിനുള്ളിലാക്കി യുവതി ഇറങ്ങിപ്പോകാനൊരുങ്ങിയതോടെ കാമുകന്‍ വിഷ്ണു എത്തി. കാമുകനൊപ്പം പോകാന്‍ ശ്രമിച്ച മകളെ തടയുന്നതിനിടയില്‍ പിതാവും കാമുകനുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. തെങ്ങുകയറ്റ തൊഴിലാളിയായ യുവതിയുടെ പിതാവ് … Continue reading "മകളെ കാണാന്‍ വീട്ടിലെത്തിയ കാമുകനെ പിതാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു"

Published On:Jun 1, 2018 | 8:05 am

കോട്ടയം: വൈക്കത്ത് മകളെ വിളിച്ചിറക്കികൊണ്ട്‌പോകാന്‍ വീട്ടിലെത്തിയ കാമുകനെ പിതാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ ടിവിപുരം സ്വദേശി വിഷ്ണു(23)വിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ഉല്ലലയിലാണ് സംഭവം. വൈക്കത്തെ പാരലല്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ പത്തൊന്‍പതുകാരിയും വിഷ്ണുവും തമ്മില്‍ പ്രണയത്തിലായിരുന്നു. വസ്ത്രങ്ങള്‍ ബാഗിനുള്ളിലാക്കി യുവതി ഇറങ്ങിപ്പോകാനൊരുങ്ങിയതോടെ കാമുകന്‍ വിഷ്ണു എത്തി. കാമുകനൊപ്പം പോകാന്‍ ശ്രമിച്ച മകളെ തടയുന്നതിനിടയില്‍ പിതാവും കാമുകനുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. തെങ്ങുകയറ്റ തൊഴിലാളിയായ യുവതിയുടെ പിതാവ് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയുമായെത്തി വിഷ്ണുവിനെ വെട്ടാന്‍ ശ്രമിച്ചെങ്കിലും വേലിയിലാണു കൊണ്ടത്. വേലിയില്‍നിന്നു വാക്കത്തി വലിച്ചൂരുന്നതിനിടയില്‍ വിഷ്ണുവിന്റെ ഇടതു തോളിനു മുറിവേല്‍ക്കുകയായിരുന്നു. തുടര്‍ന്നു യുവതി കാമുകനൊപ്പം പോകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു വീട്ടില്‍ കയറി മര്‍ദിച്ചെന്ന് കാട്ടി യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഷ്ണുവിനെതിരെയും വിഷ്ണുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന്റെ പേരില്‍ യുവതിയുടെ പിതാവിനെതിരെയും കേസെടുത്തതായി വൈക്കം പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    8 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    11 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    14 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    15 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല