Sunday, February 17th, 2019

ഫിഫ അണ്ടര്‍ 17 ലോകകപ്പ്; ഇംഗ്ലണ്ടിനും മാലിക്കും ജയം

കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ജപ്പാനെ 5-3ന് കീഴടക്കിയപ്പോള്‍ ഗോവയില്‍ ഒന്നിനെതിര അഞ്ചുഗോളുകള്‍ക്കാണ് ഇറാഖിനെതിരെ മാലിയുടെ ജയം.

Published On:Oct 18, 2017 | 9:43 am

തിരു: ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 5-3ന് കീഴടക്കി ഇംഗ്ലണ്ടും ഇറാഖിന്റെ മേല്‍ ഗോള്‍ മഴ തീര്‍ത്ത മാലിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
കൊല്‍ക്കത്തയിലെ വിവേകാനന്ദ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടും ജപ്പാനും തമ്മില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇരുപകുതികളിലും ഗോള്‍പിറക്കാതായതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഇംഗ്‌ളണ്ട് എല്ലാ കിക്കുകളും ഗോളാക്കിയപ്പോള്‍ ജപ്പാന് രണ്ടെണ്ണത്തില്‍ പിഴച്ചു.
ഗോവയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇറാഖിനെ മാലി കീഴടക്കിയത്. ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി മാലി മത്സരത്തില്‍ പിടിമുറുക്കിയിരുന്നു. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി വഴങ്ങിയതോടെ ഇറാഖിന്റെ തിരിച്ചുവരവ് അസാദ്ധ്യമായിമാറി.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    10 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    12 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും