Monday, December 18th, 2017

ഇന്ത്യക്കിന്ന് കൊളംബിയന്‍ ടെസ്റ്റ്

ഓരോ മത്സരം തോറ്റ ഇന്ത്യക്കും ഘാനക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

Published On:Oct 9, 2017 | 8:23 am

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളില്‍ ആതിഥേയരായ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം. ഗ്രൂപ് ‘എ’യിലെ ആദ്യ കളിയില്‍ അമേരിക്കയോട് 3-0ത്തിന് തോറ്റ ഇന്ത്യ രണ്ടാം അങ്കത്തില്‍ കൊളംബിയക്കു മുന്നില്‍ ബൂട്ടണിയുമ്പോള്‍ ലക്ഷ്യം വിജയം മാത്രം. രാത്രി എട്ടിനാണ് മത്സരം. കൗമാര ലോകകപ്പില്‍ പരിചയ സമ്പന്നരും രണ്ടുതവണ സെമിഫൈനലിസ്റ്റുമായ കൊളംബിയയെ പിടിച്ചുകെട്ടുക അസാധ്യമെങ്കിലും സ്വന്തം കാണികളുടെ പിന്തുണയും അമേരിക്കക്കെതിരായ മത്സരത്തിലെ മികവും ഇന്ത്യക്ക് അട്ടിമറി പ്രതീക്ഷ നല്‍കുന്നു. അതേസമയം, ആദ്യമത്സരത്തില്‍ ഘാനയോട് തോറ്റ കൊളംബിയക്കും ഇത് നിലനില്‍പിന്റെ പോരാട്ടമാണ്. മലയാളി താരം കെ.പി. രാഹുലിന് പരിശീലനത്തിനിടെ പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയാവും. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഫ്രാന്‍സ് 7-1ന് ന്യൂകാലിഡോണിയെയും, ഇംഗ്ലണ്ട് 4-0ത്തിന് ചിലിയെയും തോല്‍പിച്ചു.

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 2
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 3
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 4
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 5
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 6
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 7
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 8
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍

  • 9
    4 hours ago

    ഗുജറാത്ത് ബിജെപി നിലനിര്‍ത്തി