Monday, February 19th, 2018

ലോകകപ്പ്; കണ്ണൂരിലെ ഗോളിയില്ലാ പോസ്റ്റില്‍ ദശലക്ഷം ഗോളടിക്കാം..!

കണ്ണൂരില്‍ ഈ മാസം 27നാണ് ചടങ്ങ്. പകല്‍ 3 മുതല്‍ വൈകീട്ട് 7 മണി വരെയാണ് സമയം. ഗോള്‍ പോസ്റ്റുകളില്‍ പെനാല്‍റ്റി കിക്കിലൂടെയാണ് ഗോളടിക്കേണ്ടത്.

Published On:Sep 13, 2017 | 11:25 am

-എം അബ്ദുള്‍മുനീര്‍

കണ്ണൂര്‍: കൊച്ചിയില്‍ ഒക്ടോബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രചാരണാര്‍ത്ഥം ഫുട്‌ബോള്‍ അരാധകര്‍ക്കായി ദശലക്ഷം ഗോള്‍ പരിപാടി സംഘടിപ്പിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ ജനപങ്കാളിത്തം ഉറപ്പിക്കാനാണിത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക യുവജനകാര്യ വകുപ്പും സംയുക്തമായാണ് സംസ്ഥാന വ്യാപകമായി പരിപാടി നടത്തുന്നത്. കണ്ണൂരില്‍ ഈ മാസം 27നാണ് ചടങ്ങ്. പകല്‍ 3 മുതല്‍ വൈകീട്ട് 7 മണി വരെയാണ് സമയം. നിശ്ചിത അളവിലുള്ള ഗോള്‍ പോസ്റ്റുകളില്‍ പെനാല്‍റ്റി കിക്കിലൂടെയാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്യേണ്ടത്. ഒരാള്‍ക്ക് ഒരു ഗോള്‍ മാത്രമെ അനുവദിക്കൂ. പോസ്റ്റില്‍ ഗോളി ഉണ്ടായിരിക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സിനിമാ തിയ്യറ്ററുകളിലും മാളുകളിലും പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കി കേരളം കൂടി ആതിഥ്യമരുളുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ പ്രചാരണം നല്‍കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
സംസ്ഥാന തലത്തില്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് നടത്തുന്ന പരിപാടിയിലെ ഓരോ ഗോളും പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം നല്‍കും. പഞ്ചായത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സ്‌കൂളുകളുടെയും ക്ലബ്ബുകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ആലോചനാ യോഗം നടക്കും.
ലോകകപ്പിന്റെ പ്രചാരണാര്‍ത്ഥം നടത്തുന്ന കൂട്ടയോട്ടത്തിന് സ്വീകരണം നല്‍കുന്നതിനും പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഭരണകൂടം തയ്യാറെടുത്തുകഴിഞ്ഞു. ദീപശിഖാ പ്രയാണം ഒക്ടോബര്‍ 2ന് കാസര്‍ക്കോട് നിന്നാരംഭിച്ച് കൊച്ചിയില്‍ അവസാനിപ്പിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഒ കെ വിനീഷ്, ഐ എം വിജയന്‍, സി കെ വിനീത് എന്നിവര്‍ പ്രയാണത്തില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ചുള്ള സെലിബ്രറ്റി മത്സരങ്ങള്‍ കോഴിക്കോടും തിരുവനന്തപുരത്തും നടക്കും.

 

LIVE NEWS - ONLINE

 • 1
  12 hours ago

  ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

 • 2
  13 hours ago

  പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

 • 3
  19 hours ago

  ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

 • 4
  22 hours ago

  നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

 • 5
  22 hours ago

  സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

 • 6
  23 hours ago

  മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

 • 7
  1 day ago

  തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

 • 8
  1 day ago

  വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

 • 9
  2 days ago

  ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍