Monday, July 22nd, 2019

ഒറയാപുറം പാടശേഖര സംരക്ഷണത്തിനായി കുട്ടികളുടെ കൂട്ടായ്മ

ഒല്ലൂര്‍: ഒറയാപുറം പാടശേഖര സംരക്ഷണത്തിനായി കുട്ടികളുടെ കൂട്ടായ്മ ഒരുങ്ങുന്നു.500 ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന ഒറയാപുറം പാടശേഖരം ഇപ്പോള്‍ 50 ഏക്കറായി ചുരുങ്ങിയതോടെയാണ് അതിനെ സംരക്ഷിക്കാന്‍ കുട്ടികള്‍ തീരുമാനിച്ചത്. പുതുതലമുറ കൃഷിയില്‍നിന്നും അകന്നിട്ടില്ലെന്നും കൃഷിക്കാരായി വളരാനാണു തങ്ങള്‍ക്കു താല്‍പര്യമെന്നുമുള്ള സന്ദേശമുയര്‍ത്തിയാണ് കുട്ടികള്‍ കാര്‍ഷിക രംഗത്തിറങ്ങുന്നത്. അഞ്ചേരി ഒറയാപുറം പാടശേഖരത്തിനു സമീപം താമസിക്കുന്ന കുട്ടികളാണു ഗ്രാമത്തിനു വേണ്ടി പോരിനിറങ്ങുന്നത്. ഹരിത വര്‍ഷിണി എന്ന പേരില്‍ കൃഷിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയുണ്ടാക്കുകയാണ് ആദ്യം ഇവര്‍ ചെയ്തത്. ആദ്യഘട്ടമായി 50 സെന്റ് പാടത്തു നെല്‍കൃഷി നടത്തി. … Continue reading "ഒറയാപുറം പാടശേഖര സംരക്ഷണത്തിനായി കുട്ടികളുടെ കൂട്ടായ്മ"

Published On:Aug 24, 2013 | 5:28 pm

ഒല്ലൂര്‍: ഒറയാപുറം പാടശേഖര സംരക്ഷണത്തിനായി കുട്ടികളുടെ കൂട്ടായ്മ ഒരുങ്ങുന്നു.500 ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന ഒറയാപുറം പാടശേഖരം ഇപ്പോള്‍ 50 ഏക്കറായി ചുരുങ്ങിയതോടെയാണ് അതിനെ സംരക്ഷിക്കാന്‍ കുട്ടികള്‍ തീരുമാനിച്ചത്. പുതുതലമുറ കൃഷിയില്‍നിന്നും അകന്നിട്ടില്ലെന്നും കൃഷിക്കാരായി വളരാനാണു തങ്ങള്‍ക്കു താല്‍പര്യമെന്നുമുള്ള സന്ദേശമുയര്‍ത്തിയാണ് കുട്ടികള്‍ കാര്‍ഷിക രംഗത്തിറങ്ങുന്നത്. അഞ്ചേരി ഒറയാപുറം പാടശേഖരത്തിനു സമീപം താമസിക്കുന്ന കുട്ടികളാണു ഗ്രാമത്തിനു വേണ്ടി പോരിനിറങ്ങുന്നത്. ഹരിത വര്‍ഷിണി എന്ന പേരില്‍ കൃഷിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയുണ്ടാക്കുകയാണ് ആദ്യം ഇവര്‍ ചെയ്തത്. ആദ്യഘട്ടമായി 50 സെന്റ് പാടത്തു നെല്‍കൃഷി നടത്തി. ഒല്ലൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണു നെല്‍കൃഷി നടപ്പിലാക്കുന്നത്. ഉയരക്കൂടുതലുള്ളതും കൂടുതല്‍ വിളവ് ലഭിക്കുന്നതുമായ ‘ഉമ ഇനം നെല്‍വിത്താണു കുട്ടികള്‍ വിതച്ചിരിക്കുന്നത്. വിളവെടുപ്പിനു ശേഷം കൂടുതല്‍ മേഖലയിലേക്ക് മറ്റു കൃഷികളുമായി മുന്നിട്ടിറങ്ങാനാണു കുട്ടികളുടെ തീരുമാനം.
ഒറയാപുറം പാടശേഖര സംരക്ഷണ സമിതിയുടെ പിന്‍തുണയോടെയാണു ‘ഹരിത വര്‍ഷിണി സംഘം പ്രവര്‍ത്തിച്ചുവരുന്നത്. സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പാടശേഖരത്തില്‍ കൃഷി ചെയ്തു വരുന്നുണ്ട്. മൂന്നു മാസം മുമ്പ്് ഉഴുന്നുകൃഷി ചെയ്ത പാടത്താണു കുട്ടികള്‍ നെല്‍കൃഷിയിറക്കിയിരിക്കുന്നത്. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് ഇതിലെ അംഗങ്ങള്‍.

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു