Monday, July 22nd, 2019

ഹൃദയാരോഗ്യം വേണോ നാരടങ്ങിയ ഭക്ഷണം കഴിക്കൂ

          ഹൃദയാരോഗ്യത്തിന് നാരടങ്ങിയ ഭക്ഷണം ഉത്തമമെന്ന് പഠനം. രണ്ട് തരത്തിലുള്ള നാര് ഭക്ഷണങ്ങളാണ് ഗവേഷകര്‍ പഠനത്തിലുള്‍പ്പെടുത്തിയത്. മൊത്തത്തില്‍ നാരുകളടങ്ങിയതും ഓട്‌സ്, ബാര്‍ലി, അണ്ടി ഇനങ്ങള്‍(അലിയുന്നവ) എന്നിങ്ങനെയുള്ളവയും. ഭക്ഷ്യധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും രണ്ടാമത്തെ വിഭാഗത്തിലാണ് പെടുത്തിയത്. ഹൃദ്രോഗത്തെയും രണ്ട് തരത്തിലാക്കി പഠിച്ചു. ധമനികളില്‍ പ്ലേക്ക് അടിഞ്ഞ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നവ, ഹൃദയത്തിന്റെയും രക്തധമനികളുടെയും മറ്റ് അനാരോഗ്യംകൊണ്ട് ഉണ്ടാകുന്ന മസ്തിഷ്‌കാഘാതം, രക്തം ഒഴുക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയവ.പഠനത്തില്‍ നാരുകളടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിച്ചവരില്‍ രണ്ടുതരത്തിലുള്ള ഹൃദ്രോഗങ്ങളുടെയും സാധ്യത … Continue reading "ഹൃദയാരോഗ്യം വേണോ നാരടങ്ങിയ ഭക്ഷണം കഴിക്കൂ"

Published On:Feb 10, 2014 | 10:57 am

Fiber Food Full

 

 

 

 

 

ഹൃദയാരോഗ്യത്തിന് നാരടങ്ങിയ ഭക്ഷണം ഉത്തമമെന്ന് പഠനം. രണ്ട് തരത്തിലുള്ള നാര് ഭക്ഷണങ്ങളാണ് ഗവേഷകര്‍ പഠനത്തിലുള്‍പ്പെടുത്തിയത്. മൊത്തത്തില്‍ നാരുകളടങ്ങിയതും ഓട്‌സ്, ബാര്‍ലി, അണ്ടി ഇനങ്ങള്‍(അലിയുന്നവ) എന്നിങ്ങനെയുള്ളവയും. ഭക്ഷ്യധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും രണ്ടാമത്തെ വിഭാഗത്തിലാണ് പെടുത്തിയത്.
ഹൃദ്രോഗത്തെയും രണ്ട് തരത്തിലാക്കി പഠിച്ചു. ധമനികളില്‍ പ്ലേക്ക്
അടിഞ്ഞ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നവ, ഹൃദയത്തിന്റെയും രക്തധമനികളുടെയും മറ്റ് അനാരോഗ്യംകൊണ്ട് ഉണ്ടാകുന്ന മസ്തിഷ്‌കാഘാതം, രക്തം ഒഴുക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയവ.പഠനത്തില്‍ നാരുകളടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിച്ചവരില്‍ രണ്ടുതരത്തിലുള്ള ഹൃദ്രോഗങ്ങളുടെയും സാധ്യത കുറഞ്ഞതായി കണ്ടെത്തി.
അലിയുന്ന ഇനത്തിലുള്ള നാരടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിച്ചവരില്‍ ഹൃദയത്തിന്റെ പമ്പിങ്ങുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കുറവാണെന്ന് കണ്ടെത്തി. എന്നാല്‍ ധാന്യങ്ങളിലെ തവിടടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നവരില്‍ ധമനികളില്‍ പ്ലേക്കടിഞ്ഞ് തടസ്സമുണ്ടാകുന്ന അവസ്ഥ കുറവാണെന്നും കണ്ടെത്തി. ചുരുക്കത്തില്‍ നാരടങ്ങിയ ഭക്ഷണം പൂര്‍ണമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയത്തിന്റെ സുരക്ഷ ഏറെക്കുറെ ഉറപ്പാക്കാമെന്ന് വ്യക്തം.
ഓരോ ഏഴ് ഗ്രാം ഫൈബര്‍ അധികം കഴിക്കുമ്പോഴും ഹൃദ്രോഗസാധ്യത കുറഞ്ഞുവരുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഒന്നര കപ്പ് ഓട്‌സ്, ഒന്നേകാല്‍ കപ്പ് ഗോതമ്പ് നുറുക്ക്, ഒരു കപ്പ് റാസ്‌ബെറി, ഒരു വലിയ പീര്‍ പഴം തുടങ്ങിയവ ഏഴു ഗ്രാം നാരടങ്ങിയ ഭക്ഷണത്തിന് തുല്യമാണെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ഏതായാലും കേരളത്തില്‍ ഹൃദ്രോഗം പോലുള്ളവ കൂടുന്ന കാലത്ത് ഇനി നാരുകളടങ്ങിയ ഭക്ഷണം നിത്യ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയേ മതിയാവു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    13 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    14 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    14 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    14 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    15 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    16 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    16 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു