Tuesday, November 13th, 2018

ചിട്ടി കമ്പനി ഉടമ ലക്ഷങ്ങളുമായി മുങ്ങി

റാന്നി: നൂറുകണക്കിനു നിക്ഷേപകരെ കബളിപ്പിച്ചു പണവുമായി ചിട്ടി കമ്പനി ഉടമ ലക്ഷങ്ങളുമായി മുങ്ങിയതായി പരാതി. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി 13 ശാഖകള്‍ പ്രവര്‍ത്തിക്കെന്നന്ന് അവകാശപ്പെട്ട മുല്ലയ്ക്കല്‍ ചിറ്റ്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ റാന്നി ശാഖയാണു നിക്ഷേപകര്‍ അറിയാതെ പൂട്ടിയത്. റാന്നിയില്‍ പ്രവര്‍ത്തിച്ച ശാഖയില്‍ മാസച്ചിട്ടിയില്‍ ചേര്‍ന്നവര്‍ക്കു നല്‍കിയ രേഖയില്‍ ആന്റണി കോശി, കുറ്റൂര്‍ പി.ഒ, തിരുവല്ല എന്നാണ് മാനേജിംഗ് ഡയറക്ടറുടേതായി പേരു നല്‍കിയിട്ടുള്ളത്. കുറ്റൂരിലേത് ആന്റണിയുടെ ഭാര്യവീടാണെന്നും പറയുന്നു. എന്നാല്‍ ഇദ്ദേഹം കുറ്റൂരില്‍ വാടകയ്ക്കു താമസിച്ചിരുന്നതായും … Continue reading "ചിട്ടി കമ്പനി ഉടമ ലക്ഷങ്ങളുമായി മുങ്ങി"

Published On:Oct 16, 2013 | 1:50 pm

റാന്നി: നൂറുകണക്കിനു നിക്ഷേപകരെ കബളിപ്പിച്ചു പണവുമായി ചിട്ടി കമ്പനി ഉടമ ലക്ഷങ്ങളുമായി മുങ്ങിയതായി പരാതി. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി 13 ശാഖകള്‍ പ്രവര്‍ത്തിക്കെന്നന്ന് അവകാശപ്പെട്ട മുല്ലയ്ക്കല്‍ ചിറ്റ്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ റാന്നി ശാഖയാണു നിക്ഷേപകര്‍ അറിയാതെ പൂട്ടിയത്. റാന്നിയില്‍ പ്രവര്‍ത്തിച്ച ശാഖയില്‍ മാസച്ചിട്ടിയില്‍ ചേര്‍ന്നവര്‍ക്കു നല്‍കിയ രേഖയില്‍ ആന്റണി കോശി, കുറ്റൂര്‍ പി.ഒ, തിരുവല്ല എന്നാണ് മാനേജിംഗ് ഡയറക്ടറുടേതായി പേരു നല്‍കിയിട്ടുള്ളത്. കുറ്റൂരിലേത് ആന്റണിയുടെ ഭാര്യവീടാണെന്നും പറയുന്നു. എന്നാല്‍ ഇദ്ദേഹം കുറ്റൂരില്‍ വാടകയ്ക്കു താമസിച്ചിരുന്നതായും മാസങ്ങള്‍ക്കു മുമ്പ് ഇവിടെനിന്നും പോയതായുമാണ് വിവരം. റാന്നിയില്‍ ഇന്നലെ മുപ്പതോളം ആളുകള്‍ സ്റ്റഷനില്‍ പരാതിയുമായി എത്തി. ഇവരില്‍നിന്നും അമ്പതു ലക്ഷത്തോളം രൂപാ തട്ടിച്ചതായാണു പ്രാഥമിക വിവരം.

LIVE NEWS - ONLINE

  • 1
    3 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 2
    23 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 3
    35 mins ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 4
    40 mins ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 5
    2 hours ago

    കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

  • 6
    2 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി

  • 7
    14 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 8
    15 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 9
    18 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍