Sunday, July 21st, 2019

പനിച്ച് വിറച്ച് കിടക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഉറങ്ങുകയോ?

          കഴിഞ്ഞ വര്‍ഷം പനി ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്രാവശ്യം ചികിത്സ തേടിയെത്തിയത് ആരോഗ്യരംഗം കാര്യക്ഷമമല്ലെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്. രണ്ട് ലക്ഷത്തിമുപ്പതിനായിരത്തോളം പേര്‍ ഇതേവരെ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സതേടിയെന്നാണ് കണക്ക്. മഴപൂര്‍വ്വാധികം ശക്തിപ്രാപിച്ചതോടെ നിത്യേന പനി ബാധിതരുടെ എണ്ണവും ഏറിവരികയാണ്. വൈറല്‍ പനിയാണ് പ്രധാനമായും കണ്ടുവരുന്നത്. അതോടൊപ്പം ഇരുപത്തി അഞ്ച് പേര്‍ക്ക് ഡങ്കിപ്പനിയും മുപ്പതിലേറെ പേര്‍ക്ക് മലമ്പനിയും മൂന്നുപേര്‍ക്ക് എലിപ്പനിയും വിവിധ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജപ്പാന്‍ … Continue reading "പനിച്ച് വിറച്ച് കിടക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഉറങ്ങുകയോ?"

Published On:Jun 17, 2014 | 1:43 pm

Fever Editorial Full

 

 

 

 

 
കഴിഞ്ഞ വര്‍ഷം പനി ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്രാവശ്യം ചികിത്സ തേടിയെത്തിയത് ആരോഗ്യരംഗം കാര്യക്ഷമമല്ലെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്. രണ്ട് ലക്ഷത്തിമുപ്പതിനായിരത്തോളം പേര്‍ ഇതേവരെ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സതേടിയെന്നാണ് കണക്ക്. മഴപൂര്‍വ്വാധികം ശക്തിപ്രാപിച്ചതോടെ നിത്യേന പനി ബാധിതരുടെ എണ്ണവും ഏറിവരികയാണ്. വൈറല്‍ പനിയാണ് പ്രധാനമായും കണ്ടുവരുന്നത്. അതോടൊപ്പം ഇരുപത്തി അഞ്ച് പേര്‍ക്ക് ഡങ്കിപ്പനിയും മുപ്പതിലേറെ പേര്‍ക്ക് മലമ്പനിയും മൂന്നുപേര്‍ക്ക് എലിപ്പനിയും വിവിധ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജപ്പാന്‍ ജ്വരം ഒരാളുടെ ജീവനെടുക്കുകയും ചെയ്തു. ഇവയ്ക്ക് പുറമെയാണ് വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നീ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത്. ഏതാണ്ട് ഇരുനൂറോളം പേര്‍ക്ക് കരള്‍വീക്കരോഗവും റിപ്പോര്‍ട്ട് ചെയ്ത കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാതേടിയെത്തിയവരുടെ എണ്ണമാണ് മുകളില്‍ പറഞ്ഞത്. ഇതിനും പുറമെ സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി എത്തിയവരുടെ എണ്ണവും കൂടി കണക്കാക്കിയാല്‍ ലഭിക്കുന്നത് ഭയാനക ചിത്രമായിരിക്കും. 14 ജില്ലകളിലും ഇതു തന്നെയാണ് സ്ഥിതി. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാണ്ട് എട്ടര ലക്ഷത്തിലേറെപ്പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. പതിനൊന്ന് പേരുടെ മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറല്‍ പനി, പകര്‍ച്ചവ്യാധികള്‍, മറ്റ് സാംക്രമിക രോഗങ്ങള്‍ എന്നിവ സംബന്ധിച്ച് പേടിപ്പെടുത്തുന്ന ഒരുസാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് ആരോഗ്യ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് അവകാശപ്പെടുമ്പോഴും മറുഭാഗത്ത് രോഗബാധിതരുടെ എണ്ണത്തിന് യാതൊരു കുറവുമില്ല.
മഴക്കാല-പൂര്‍വ്വരോഗ ബാധിതരില്‍ ഏറെയും കുഞ്ഞങ്ങളാണെന്നതാണ് വസ്തുത. രോഗാതുരമായ സാഹചര്യം നിലനില്‍ക്കുന്നതു കൊണ്ടാണ് നിത്യേന സ്‌കൂളുകളില്‍ ഹാജര്‍ കുറഞ്ഞുവരുന്നത്. മഴകനത്തുതുടങ്ങിയതേയുള്ളൂ, അപ്പോള്‍ തന്നെ കുട്ടികളെ പലതരം രോഗങ്ങളും പിടികൂടുകയാണ്. പനി, വയറിളക്കം, ഛര്‍ദ്ദി, ത്വക്ക് രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കുട്ടികളെ പിടികൂടുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രധാനമായും മലയോര മേഖലയിലാണ് ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. മഴക്കാലത്തിന് മുമ്പ് ആവശ്യമായ മുന്‍കരുതലുകളെടുക്കാത്തതാണ് ഇന്ന് രോഗവും രോഗാതുരതയും ഏറിവരാന്‍ കാരണമെന്ന കാര്യത്തില്‍ സംശയമില്ല.
കാര്യങ്ങളിത്രയൊക്കെയായിട്ടും മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കേണ്ട സര്‍ക്കാര്‍ആശുപത്രികളില്‍ മതിയായ സൗകര്യമില്ലെന്നുതന്നെ പറയാം. മതിയായ ഡോക്ടര്‍മാരുടെ അഭാവമാണ് സര്‍ക്കാര്‍ ആരോഗ്യരംഗം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി രോഗബാധിതരുടെ എണ്ണം ദിനം പ്രതി ഏറിവരുന്ന സാഹചര്യത്തില്‍ കിടത്തി ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാത്തതും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്തതും മറ്റ് സജ്ജീകരണങ്ങളില്ലാത്തതും രോഗികളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യക്കുറവും അപര്യാപ്തതയും പാവപ്പെട്ട രോഗികളെ സ്വകാര്യാശുപത്രികളില്‍ എത്തിക്കുന്ന നിലയാണ് ഇന്നുള്ളത്. ഇതാകട്ടെ താങ്ങാനാവത്ത ചികിത്സാചിലവും വരുത്തിവെക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നാണ് മന്ത്രിയും ആരോഗ്യവകുപ്പിലെ മറ്റ് ഉന്നതരും പറയുന്നത്. എന്നാല്‍ ഇതൊന്നും ശരിയല്ലെന്ന് തെളിയിക്കുകയാണ് കണക്കുകള്‍. സാധാരണ നിലയില്‍ മഴക്കാല രോഗങ്ങള്‍, പൂര്‍വ്വ രോഗങ്ങള്‍, ജലജന്യരോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ ഭരണസംവിധാനത്തിന്റെ എല്ലാതലങ്ങളും ഇടപെട്ട് ബോധവല്‍ക്കരണവും പ്രായോഗികപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാറുണ്ടായിരുന്നു. സമൂഹതല സ്പര്‍ശിയായ ബോധവല്‍ക്കരണത്തിലൂടെ രോഗാവസ്ഥ ഗണ്യമായി കുറച്ചുകൊണ്ടുവന്ന ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. എന്നാലതില്‍ നിന്നും വളരെയേറെ പിന്നാക്കം പോയെന്നതിന്റെ തെളിവാണ് പനി, പകര്‍ച്ച വ്യാധി ബാധിതരുടെ എണ്ണം സൂചിപ്പിക്കുന്നത്. ആവശ്യമായ ഫണ്ടും മറ്റ് ഭൗതീക പശ്ചാത്തലവുമൊക്കെയുണ്ടെങ്കിലും അത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് പരാജയപ്പെടുകയാണെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

LIVE NEWS - ONLINE

 • 1
  33 mins ago

  ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 • 2
  4 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 3
  9 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 4
  9 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 5
  11 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 6
  12 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 7
  24 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 8
  1 day ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 9
  1 day ago

  ഷീല ദീക്ഷിത് അന്തരിച്ചു