Sunday, January 20th, 2019

അട്ടപ്പാടിയില്‍ ഡെങ്കിപ്പനി പടരുന്നു

ചികിത്സതേടി എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലില്ല.

Published On:May 19, 2018 | 2:31 pm

അഗളി: വേനല്‍മഴ ശക്തമായതോടെ അട്ടപ്പാടിയില്‍ ഡെങ്കിപ്പനി പടരുന്നു. ഷോളയൂര്‍ പഞ്ചായത്തിലെ മിനര്‍വ, വെങ്കക്കടവ്, മാറനട്ടി, പെട്ടിക്കല്‍ എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. തോട്ടം കൃഷി വ്യാപകമായുള്ള ഇവിടങ്ങളില്‍ ഡെങ്കിപനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം കൂടുതലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരില്‍ രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ഒന്നര ആഴ്ചക്കിടെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഷോളയൂര്‍ പഞ്ചായത്തിലെ മിനര്‍വ മേഖലയിലാണ് ഇവരിലധികവും. കൂടാതെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 30ലധികം പേര്‍ ഇവിടെ നിരീക്ഷണത്തിലുമാണ്. കടുത്ത ദേഹവേദനയും, പനിയുമായാണ് അധികമാളുകളും ആശുപത്രിയില്‍ എത്തുന്നത്. പക്ഷേ, ചികിത്സതേടി എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലില്ല. ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നതിനുള്ള ഐ.ജി.എം ഡെങ്കി എലിസിയ പരിശോധനയും തുടര്‍ന്നുള്ള ചികിത്സയും നിലവില്‍ കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മാത്രമാണ് ഉള്ളത്.
എന്നാല്‍, പലപ്പോഴും യാത്രാക്ലേശം ഏറെയുള്ള വിദൂര പ്രദേശങ്ങളിലെ ഊരില്‍ നിന്നുള്ളവര്‍ ശരിയായ ചികിത്സതേടി ഇവിടെ എത്തുന്നില്ല.

LIVE NEWS - ONLINE

  • 1
    7 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    11 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    15 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    15 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം