Friday, September 21st, 2018

പനി മരണം; ജനം ഭീതിയില്‍

കോട്ടയം: ജില്ലയില്‍ വീണ്ടും പനി മരണം. മോനിപ്പള്ളി ആച്ചിക്കല്‍ അരിവാവളവ് കടിയാമറ്റത്തില്‍ പോള്‍-സാലി ദമ്പതികളുടെ മകള്‍ ടെസീന പോള്‍(14)ആണു മരിച്ചത്. ഇതോടെ ജനം ഭീതിയിലാണ്. പുതുവേലി ഗവ. ഹൈസ്‌ക്കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ടെസീന. പനി ബാധയെ തുടര്‍ന്നു ടെസീനയെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഴ്ചകള്‍മുമ്പ് ജില്ലയെ വിറപ്പിച്ച വിവിധ രോഗങ്ങള്‍ വീണ്ടും രംഗത്തെത്തിയെന്ന സൂചനകള്‍ ജനത്തെ ഭീതിയിലാഴ്ത്തുകയാണ്. കാലവര്‍ഷം ശക്തമായതോടെ ഈ രോഗങ്ങള്‍ക്കു വലിയ തോതില്‍ ശമനമായിരുന്നെങ്കിലും ചിക്കന്‍ പോക്‌സ്, … Continue reading "പനി മരണം; ജനം ഭീതിയില്‍"

Published On:Oct 15, 2013 | 2:16 pm

കോട്ടയം: ജില്ലയില്‍ വീണ്ടും പനി മരണം. മോനിപ്പള്ളി ആച്ചിക്കല്‍ അരിവാവളവ് കടിയാമറ്റത്തില്‍ പോള്‍-സാലി ദമ്പതികളുടെ മകള്‍ ടെസീന പോള്‍(14)ആണു മരിച്ചത്. ഇതോടെ ജനം ഭീതിയിലാണ്.
പുതുവേലി ഗവ. ഹൈസ്‌ക്കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ടെസീന. പനി ബാധയെ തുടര്‍ന്നു ടെസീനയെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഴ്ചകള്‍മുമ്പ് ജില്ലയെ വിറപ്പിച്ച വിവിധ രോഗങ്ങള്‍ വീണ്ടും രംഗത്തെത്തിയെന്ന സൂചനകള്‍ ജനത്തെ ഭീതിയിലാഴ്ത്തുകയാണ്. കാലവര്‍ഷം ശക്തമായതോടെ ഈ രോഗങ്ങള്‍ക്കു വലിയ തോതില്‍ ശമനമായിരുന്നെങ്കിലും ചിക്കന്‍ പോക്‌സ്, ഡെങ്കിപ്പനി മുതലായ രോഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അധികൃതര്‍ ഉറക്കം നടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു.

LIVE NEWS - ONLINE

  • 1
    18 mins ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    28 mins ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    4 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    8 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    8 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    9 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    9 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    9 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി