Wednesday, July 24th, 2019

പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ പനി തടയണം

മഴക്കാലം ആരംഭിക്കുമ്പോഴേ ഭീതിയാണ് ജനത്തിന്. പനിച്ച് വിറച്ച് ജനജീവിതം തന്നെ സ്തംഭിക്കുന്ന മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളാണ് മനസ്സില്‍. ഓരോ വര്‍ഷവും പല പേരുകളിലായി പ്രത്യക്ഷപ്പെടുന്ന പനി പലതും മാരകങ്ങളാണ്. കൊതുക്ക് പരത്തുന്ന പനിയാണ് മുന്‍കാലങ്ങളില്‍ ഭീതി വിതച്ചതെങ്കില്‍ പക്ഷികളും മൃഗങ്ങളും പരത്തുന്ന പനിയാണ് ഈ വര്‍ഷം വില്ലനാകുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ രണ്ട് പേരുടെ മരണത്തിനും അഞ്ചുപേരെ സംശയത്തിന്റെ നിഴലിലാക്കിയതും നിപ വൈറസ് പരത്തുന്ന പനിയാണ്. വവ്വാലുകള്‍ വഴി വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചത് രോഗകാരണമായെന്നാണ് ഒടുവിലത്തെ കണ്ടെത്തല്‍. … Continue reading "പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ പനി തടയണം"

Published On:May 21, 2018 | 2:32 pm

മഴക്കാലം ആരംഭിക്കുമ്പോഴേ ഭീതിയാണ് ജനത്തിന്. പനിച്ച് വിറച്ച് ജനജീവിതം തന്നെ സ്തംഭിക്കുന്ന മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളാണ് മനസ്സില്‍. ഓരോ വര്‍ഷവും പല പേരുകളിലായി പ്രത്യക്ഷപ്പെടുന്ന പനി പലതും മാരകങ്ങളാണ്. കൊതുക്ക് പരത്തുന്ന പനിയാണ് മുന്‍കാലങ്ങളില്‍ ഭീതി വിതച്ചതെങ്കില്‍ പക്ഷികളും മൃഗങ്ങളും പരത്തുന്ന പനിയാണ് ഈ വര്‍ഷം വില്ലനാകുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ രണ്ട് പേരുടെ മരണത്തിനും അഞ്ചുപേരെ സംശയത്തിന്റെ നിഴലിലാക്കിയതും നിപ വൈറസ് പരത്തുന്ന പനിയാണ്. വവ്വാലുകള്‍ വഴി വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചത് രോഗകാരണമായെന്നാണ് ഒടുവിലത്തെ കണ്ടെത്തല്‍. മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന പകര്‍ച്ച പനികള്‍ മഴക്കാലത്തിന് മുന്നേ തുടങ്ങിയത് ജനത്തിന്റെ പരിഭ്രാന്തി ഇരട്ടിപ്പിച്ചു. മഴക്കാലം പോലെയുള്ള അന്തരീക്ഷമാണ് വേനല്‍ മഴയും സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ സൃഷ്ടിച്ചിട്ടുള്ളത്. വവ്വാലുകള്‍ കടിച്ചിടുന്ന മാങ്ങയുടെയും മറ്റ് ഫലവര്‍ഗങ്ങളുടെയും ബാക്കി ഭാഗങ്ങള്‍ മനുഷ്യര്‍ എടുത്തുപയോഗിക്കുന്നത് കര്‍ശനമായി തടയണം. വീട് വീടാന്തരം ഇതിനുള്ള പ്രചരണം ശക്തമാക്കണം. സ്‌കൂള്‍ തുറക്കുമ്പോഴേക്കും വീട്, സ്‌കൂള്‍ പരിസരങ്ങള്‍ ശുചിയാക്കി മാലിന്യമുക്തമാക്കാന്‍ നടപടി വേണം. ഇതിന് ആരോഗ്യ, തദ്ദേശ ഭരണവകുപ്പുകളെ മാത്രം ആശ്രയിക്കാതെ ജനങ്ങള്‍ തന്നെ സ്വയം മുന്നിട്ടിറങ്ങി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരും ഡോക്ടര്‍മാരും മരുന്നുകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തണം. മാമ്പഴക്കാലമായതിനാല്‍ കുട്ടികളെ കാര്യക്ഷമമായി ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളാണ്. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് നിപ വൈറസ് പരത്തുന്ന പനിയുടെ പ്രാരംഭ ലക്ഷണം. ചുമ, വയറുവേദന, ഛര്‍ദ്ദി എന്നിവയുമുണ്ടാകാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം. മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്റര്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിലെ പരിശോധനയിലാണ് പേരാമ്പ്രയിലെ നിപ വൈറസിന്റെ സാന്നിധ്യം ഉറപ്പാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹെഡ്‌നേഴ്‌സ് ടെസ്സി ജോര്‍ജ്ജ് പനി ബാധിച്ച് ഇന്നലെ മരണപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കുമുള്‍്‌പ്പെടെ സുരക്ഷയൊരുക്കണമെന്നത് ഗൗരവമായി പരിഗണിക്കേണ്ടതത്യാവശ്യമാണ്. കാലവര്‍ഷം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങളേ ബാക്കിയുള്ളൂ. മഴക്കാല പൂര്‍വ ശുചീകരണ പരിപാടികള്‍, കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഊര്‍ജ്ജിതപ്പെടുത്തി പകര്‍ച്ച പനിക്കുള്ള സാധ്യത തടയുന്നതിന് ഒറ്റക്കെട്ടായ പ്രതിരോധ നടപടികള്‍ ആവിഷ്‌ക്കരിക്കുകയാണ് ചെയ്യേണ്ടത്.

LIVE NEWS - ONLINE

 • 1
  11 hours ago

  കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

 • 2
  13 hours ago

  സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

 • 3
  14 hours ago

  ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

 • 4
  16 hours ago

  കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

 • 5
  18 hours ago

  നിപ ബാധിതന്‍ ആശുപത്രി വിട്ടു

 • 6
  20 hours ago

  മാവ് വീണ് വീട് തകര്‍ന്നു

 • 7
  20 hours ago

  സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

 • 8
  20 hours ago

  പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

 • 9
  22 hours ago

  ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി