Friday, April 19th, 2019

അഞ്ചാംപനിയും ജര്‍മ്മന്‍ മീസില്‍സും; കണ്ണൂരില്‍ ദേശീയ നിരീക്ഷകന്‍ വരുന്നു

കണ്ണൂര്‍: മാരക രോഗങ്ങളായ ജര്‍മ്മന്‍ മീസില്‍സ്, റൂബല്ല നിര്‍മ്മാര്‍ജ്ജന പരിപാടി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനയുടെ ദേശീയ നിരീക്ഷകന്‍ ഡോ ബല്‍ബിന്ദര്‍ സിംഗ് വരുന്നു. മെഡിക്കല്‍ ഓഫീസര്‍, സര്‍വ്വൈലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നിരീക്ഷകന്‍ കൂടിക്കാഴ്ച നടത്തും. അടുത്തമാസം മൂന്നിന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ കാമ്പയിന് തുടക്കം കുറിക്കുകയാണ്. വസൂരി, പോളിയോ രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്തതുപോലെ മാരക രോഗങ്ങളായ മീസില്‍സ് (അഞ്ചാംപനി), റൂബല്ല രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതാണ് ലക്ഷ്യം. മീസില്‍സ്മൂലമുള്ള മരണവും റൂബല്ലമൂലമുണ്ടാകുന്ന ഗര്‍ഭസ്ഥ … Continue reading "അഞ്ചാംപനിയും ജര്‍മ്മന്‍ മീസില്‍സും; കണ്ണൂരില്‍ ദേശീയ നിരീക്ഷകന്‍ വരുന്നു"

Published On:Sep 21, 2017 | 10:36 am

കണ്ണൂര്‍: മാരക രോഗങ്ങളായ ജര്‍മ്മന്‍ മീസില്‍സ്, റൂബല്ല നിര്‍മ്മാര്‍ജ്ജന പരിപാടി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനയുടെ ദേശീയ നിരീക്ഷകന്‍ ഡോ ബല്‍ബിന്ദര്‍ സിംഗ് വരുന്നു. മെഡിക്കല്‍ ഓഫീസര്‍, സര്‍വ്വൈലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നിരീക്ഷകന്‍ കൂടിക്കാഴ്ച നടത്തും. അടുത്തമാസം മൂന്നിന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ കാമ്പയിന് തുടക്കം കുറിക്കുകയാണ്.
വസൂരി, പോളിയോ രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്തതുപോലെ മാരക രോഗങ്ങളായ മീസില്‍സ് (അഞ്ചാംപനി), റൂബല്ല രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതാണ് ലക്ഷ്യം. മീസില്‍സ്മൂലമുള്ള മരണവും റൂബല്ലമൂലമുണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുക്കളുടെ വൈകല്യങ്ങളും ഇല്ലാതാക്കുകയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കലുമാണ് അന്തിമലക്ഷ്യം. അഞ്ചാം പനിമൂലം രാജ്യത്ത് ഓരോ വര്‍ഷവും 49000 കുട്ടികളാണ് മരണപ്പെടുന്നത്. ലോകത്തേറ്റവും കൂടുതല്‍ കുട്ടികള്‍ അഞ്ചാംപനി ബാധിച്ചോ അതിന്റെ കെടുതികളിലോ മരിക്കുന്നത് ഇന്ത്യയിലാണെന്നാണ് പഠന റിപ്പോര്‍ട്ട്. 2014ലെ കണക്ക് പ്രകാരം ലോകത്ത് മരിക്കുന്ന ഒരുലക്ഷം കൂട്ടികളില്‍ 50,000 പേരും ഇന്ത്യയിലാണ്. ആയിരത്തിലൊരു നവജാത ശിശു റൂബല്ല കാരണം മരിക്കുകയോ വൈകല്യങ്ങള്‍ക്കടിമപ്പെടുകയോ ചെയ്യുന്ന ഈയൊരു സാഹചര്യത്തിലാണ് എം ആര്‍ ക്യാമ്പയിന്‍. പദ്ധതി പ്രകാരം 15 വയസ്സില്‍ താഴെ പ്രായമുള്ളതും ഒമ്പത് മാസത്തില്‍ അധികം പ്രായമുള്ളവരുമായ കുട്ടികള്‍ ഒരു ഡോസ് എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ത്യയിലൊട്ടാകെ സംഘടിപ്പിക്കുന്നത്. അഞ്ചാം പനിയും ചുവന്ന പാടുകളോട് കൂടിവരുന്ന പനിയും പ്രതിരോധിക്കാനാണ് എം ആര്‍ വാക്‌സിന്‍ നല്‍കിവരുന്നത്.
വീടുകളിലെ അതിപ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതല്ല. ആദ്യ രണ്ടാഴ്ചകളില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ്പ്. കണ്ണൂര്‍ ജില്ലയില്‍ 6 ലക്ഷത്തോളം കുട്ടികളെയാണ് പ്രതിരോധ കുത്തിവയ്പുകൊണ്ട് ലക്ഷ്യമിടുന്നത്.

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    12 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    16 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    16 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം