Wednesday, April 24th, 2019

പിടികൊടുക്കാതെ പനി

കണ്ണൂര്‍: പടര്‍ന്നുതുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും എങ്ങും പനിക്ക് ശമനമില്ല. വീട്ടില്‍ ഒരാള്‍ക്ക് പനി വന്നാല്‍ പിന്നീട് എല്ലാവര്‍ക്കും പകരുന്ന സ്ഥിതിയാണ്. ഒരാളെയെങ്കിലും പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത വീടുകള്‍ കുറവായതോടെ കുടുംബങ്ങളിലെ സാമ്പത്തിക സ്ഥിതിയും മോശമായി. സാധാരണ പനിയാണെങ്കിലും രക്തപരിശോധനയുള്‍പ്പെടെ നടത്തുന്നതിനാല്‍ ചികിത്സാചെലവ് കൂടുകയാണ്. ഡെങ്കിപ്പനിക്ക് പുറമെ സാധാരണ പനിക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. പല പ്രദേശത്തും പനി പടര്‍ന്ന് മരിച്ചപ്പോഴാണ് വെള്ളം കമിഴ്ക്കല്‍, കൊതുക് കൊല്ലല്‍, പുകച്ചുപുറത്ത് ചാടിക്കല്‍, നോട്ടീസടിക്കല്‍, കവലപ്രസംഗം, ഉച്ചക്ക് നിര്‍ത്തുന്ന മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ … Continue reading "പിടികൊടുക്കാതെ പനി"

Published On:Jul 10, 2017 | 3:00 pm

കണ്ണൂര്‍: പടര്‍ന്നുതുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും എങ്ങും പനിക്ക് ശമനമില്ല. വീട്ടില്‍ ഒരാള്‍ക്ക് പനി വന്നാല്‍ പിന്നീട് എല്ലാവര്‍ക്കും പകരുന്ന സ്ഥിതിയാണ്. ഒരാളെയെങ്കിലും പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത വീടുകള്‍ കുറവായതോടെ കുടുംബങ്ങളിലെ സാമ്പത്തിക സ്ഥിതിയും മോശമായി. സാധാരണ പനിയാണെങ്കിലും രക്തപരിശോധനയുള്‍പ്പെടെ നടത്തുന്നതിനാല്‍ ചികിത്സാചെലവ് കൂടുകയാണ്.
ഡെങ്കിപ്പനിക്ക് പുറമെ സാധാരണ പനിക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. പല പ്രദേശത്തും പനി പടര്‍ന്ന് മരിച്ചപ്പോഴാണ് വെള്ളം കമിഴ്ക്കല്‍, കൊതുക് കൊല്ലല്‍, പുകച്ചുപുറത്ത് ചാടിക്കല്‍, നോട്ടീസടിക്കല്‍, കവലപ്രസംഗം, ഉച്ചക്ക് നിര്‍ത്തുന്ന മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ സ്ഥിരം കലാപരിപാടികളുമായി ആരോഗ്യ വകുപ്പ് ഇറങ്ങിയത്.
ഒട്ടും മടിക്കാതെ കവല പ്രസംഗം, ആശുപത്രിക്ക് മുന്നില്‍ കലാപം, ഡോക്ടര്‍മാരില്ലാത്തതിനാല്‍ പ്രസ്താവന തുടങ്ങിയ പ്രയോഗങ്ങളുമായി ചില രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് ചാടി. ഒട്ടും മടിച്ചില്ല, പിന്നാലെതന്നെ സന്നദ്ധസംഘടനകളും ആരോഗ്യവകുപ്പും ചേര്‍ന്ന് ബോധവല്‍കരണവും തുടങ്ങി.
ഒന്നര പതിറ്റാണ്ട് മുമ്പ് എലിപ്പനിയും ചിക്കന്‍ഗുനിയയും പടര്‍ന്നുപിടിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ വെപ്രാളങ്ങള്‍. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കരുത്താര്‍ജിക്കുന്ന വൈറസുകളും ബാക്ടീരിയകളും കൃത്യമായ ഇടവേളകളില്‍ എത്തു ന്നത് എന്തുകൊണ്ട് എന്നതിന് ശാസ്ത്രീയ ഉത്തരമില്ല. പഠനങ്ങളുമില്ലത്രെ.
കഴിഞ്ഞവര്‍ഷം കണ്ട പനിയുടെ പ്രശ്‌നങ്ങളല്ല ഇക്കൊല്ലം കണ്ടത്. ഇത്തവണ പനിക്കൊപ്പം രക്ത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതാണ് പ്രധാന വെല്ലുവിളി. ഈ പ്രശ്‌നങ്ങളുള്ളവര്‍ക്കെല്ലാം ഡെങ്കിപ്പനി ആണെന്നായിരുന്നു ആദ്യ നിഗമനങ്ങള്‍. ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷങ്ങളിലൊന്നാണ് ഇത്. എന്നാല്‍, ഡെങ്കിപ്പനിയല്ലാത്തവരിലും പ്ലേറ്റ്‌ലെറ്റ് കുറയുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. സാധാണ പനിയെ പ്രതിരോധിക്കാന്‍ ആകാവുന്ന പഴയ തന്ത്രങ്ങളൊക്കെ തന്നെയാണ് ഇപ്പോഴും ആരോഗ്യ വകുപ്പിന്റെ കയ്യിലുള്ളത്. സാധാരണ വൈറല്‍ പനിയായാണ് ഇപ്പോഴും ഇതിനെ കാണുന്നത്. എന്താണ് യഥാര്‍ത്ഥ കാരണമെന്നോ വരുംനാളുകളില്‍ ഈ രോഗം മറ്റെന്തെങ്കിലുമായി പരിണമിക്കുമോയെന്നും ആരോഗ്യവകുപ്പിന് അറിയില്ല. എലിപ്പനിയുടെ പേടി വിട്ടുമാറും മുമ്പ് തന്നെ ചിക്കന്‍ഗുനിയ എത്തി. ബാക്ടീരിയയുടെ സ്ഥാനത്ത് വൈറസായി വില്ലന്‍. ആശുപത്രികള്‍ നിറഞ്ഞ് ജനങ്ങള്‍ വരാന്തയിലും മുറ്റത്തും വരെയെത്തിയിരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  46 mins ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 2
  1 hour ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 3
  1 hour ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 4
  4 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 5
  5 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 6
  5 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 7
  6 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

 • 8
  6 hours ago

  തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

 • 9
  6 hours ago

  ഗംഭീറിന്റെ ആസ്തി 147