Friday, November 16th, 2018

ഉത്സവനാളുകള്‍ മുന്നില്‍ കണ്ട് വിമാന കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നു

ഓണക്കാലത്തെ വിമാനകമ്പനികളുടെ കൊള്ള അനുവദിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രവാസികളെ പിഴിയുന്ന ശീലം കമ്പനികള്‍ തുടരുന്നു.

Published On:Aug 21, 2017 | 8:35 am

തിരു: ഓണവും അവധിയും ആഘോഷിച്ച് മടങ്ങുന്ന മലയാളി പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. ഓണം പ്രമാണിച്ച് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ആറിരട്ടിവരെയാണ് കൂട്ടിയിരിക്കുന്നത്. ഓണക്കാലത്തെ വിമാനകമ്പനികളുടെ പതിവ് ടിക്കറ്റ് കൊള്ള അനുവദിക്കരുതെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണമാഘോഷിക്കാനെത്തുന്ന പ്രവാസികളെ പിഴിയുന്ന ശീലം കമ്പനികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഓണക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്. ഉത്സവനാളുകളില്‍ കൂടുതല്‍ സര്‍വ്വീസ് വേണമെന്ന ആവശ്യം വിമാനകമ്പനികള്‍ കേള്‍ക്കാറില്ല. മറിച്ച് തിരക്ക് പറഞ്ഞ് ആവശ്യക്കാരെ പരമാവധി എല്ലാ കമ്പനികളും പിഴിയുകയാണ്.

LIVE NEWS - ONLINE

  • 1
    9 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    2 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    5 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    6 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    7 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    7 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    8 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    8 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി