Wednesday, January 23rd, 2019

തീറ്റയുടെ വിലവര്‍ധനയും വൈക്കോല്‍ക്ഷാമവും ; ക്ഷീരകര്‍ഷകര്‍ ജോലി ഉപേക്ഷിക്കുന്നു

കട്ടപ്പന: കാലിത്തീറ്റ വിലവര്‍ധനയും വൈക്കോല്‍ക്ഷാമവും കാരണം ക്ഷീര കര്‍ഷകര്‍ ജോലി ഉപേക്ഷിക്കുന്നു. സംസ്ഥാനത്ത് നിരവധി ക്ഷീര കര്‍ഷകരാണ് ജോലി മതിയാക്കി മറ്റ് തൊഴിലിലേക്ക് ചേക്കേറിയത്. പുല്ലിനും വൈക്കോലിനും ക്ഷാമം നേരിടുന്നതു കൂടാതെ കാലിത്തീറ്റയുടെ വിലയും ക്രമാതീതമായി കൂടിയപ്പോള്‍ കര്‍ഷകര്‍ക്കു വരവിനെക്കാള്‍ കൂടുതല്‍ ചെലവേറി. ഇതേത്തുടര്‍ന്നാണു പല കര്‍ഷകരും ഈ മേഖല കൈവിട്ടത്. പല ക്ഷീരസംഘങ്ങളിലും ഇപ്പോള്‍ പതിവായി അളക്കുന്ന പാലിന്റെ അളവു പതിന്‍മടങ്ങു കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും കാലങ്ങളായി ഈ മേഖലയില്‍ പണിയെടുക്കുന്ന ചെറുകിട ക്ഷീരകര്‍ഷകരാണ് … Continue reading "തീറ്റയുടെ വിലവര്‍ധനയും വൈക്കോല്‍ക്ഷാമവും ; ക്ഷീരകര്‍ഷകര്‍ ജോലി ഉപേക്ഷിക്കുന്നു"

Published On:Aug 26, 2013 | 5:32 pm

കട്ടപ്പന: കാലിത്തീറ്റ വിലവര്‍ധനയും വൈക്കോല്‍ക്ഷാമവും കാരണം ക്ഷീര കര്‍ഷകര്‍ ജോലി ഉപേക്ഷിക്കുന്നു. സംസ്ഥാനത്ത് നിരവധി ക്ഷീര കര്‍ഷകരാണ് ജോലി മതിയാക്കി മറ്റ് തൊഴിലിലേക്ക് ചേക്കേറിയത്. പുല്ലിനും വൈക്കോലിനും ക്ഷാമം നേരിടുന്നതു കൂടാതെ കാലിത്തീറ്റയുടെ വിലയും ക്രമാതീതമായി കൂടിയപ്പോള്‍ കര്‍ഷകര്‍ക്കു വരവിനെക്കാള്‍ കൂടുതല്‍ ചെലവേറി. ഇതേത്തുടര്‍ന്നാണു പല കര്‍ഷകരും ഈ മേഖല കൈവിട്ടത്. പല ക്ഷീരസംഘങ്ങളിലും ഇപ്പോള്‍ പതിവായി അളക്കുന്ന പാലിന്റെ അളവു പതിന്‍മടങ്ങു കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും കാലങ്ങളായി ഈ മേഖലയില്‍ പണിയെടുക്കുന്ന ചെറുകിട ക്ഷീരകര്‍ഷകരാണ് ഇപ്പോഴും തുടരുന്നത്.
സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്‌സാണ് കഴിഞ്ഞ 19 മുതല്‍ കാലിത്തീറ്റ വിലയില്‍ വീണ്ടും വര്‍ധന വരുത്തി കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കിയത്. കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്ന മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ ഇതിനെക്കാള്‍ കുറഞ്ഞ വില്ക്കു കാലിത്തീറ്റ വിപണിയിലെത്തിക്കുമ്പോഴാണ് സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ പ്രഹരം. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയുടെ വിലവര്‍ധന വന്‍പ്രതിസന്ധി സൃഷ്ടിക്കും. നിലവില്‍ 50 കിലോ പാക്കറ്റിന് 885 രൂപ വില്‍പ്പനവിലയുണ്ടായിരുന്ന കാലിത്തീറ്റയുടെ വിലയില്‍ ഒറ്റയടിക്ക് 60 രൂപയുടെ വര്‍ധനയാണു വരുത്തിയിരിക്കുന്നത്. ഇതില്‍ കര്‍ഷകര്‍ക്കുള്ള കിഴിവു കുറച്ച് 910 രൂപ ക്ഷീരോല്‍പാദക സംഘങ്ങള്‍ നല്‍കണം. അസംസ്‌കൃത വസ്തുക്കളുടെയും ഡീസലിന്റെയും വിലയിലുണ്ടായ വര്‍ധനമൂലം ഉല്‍പാദനച്ചെലവു കൂടിയതാണ് കാലിത്തീറ്റവില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതെന്നു കേരള ഫീഡ്‌സ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, കാലിത്തീറ്റ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനികളൊന്നും വില വര്‍ധിപ്പിച്ചിട്ടില്ല. 870 രൂപക്കുവരെയാണ് സ്വകാര്യ കമ്പനികള്‍ ഇപ്പോഴും കാലിത്തീറ്റ വിതരണം ചെയ്യുന്നത്. ഗുണമേന്‍മയുള്ള കാലിത്തീറ്റ വിതരണം ചെയ്യുന്നുവെന്നതിനാല്‍ കേരള ഫീഡ്‌സിന്റെ കാലിത്തീറ്റക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന ജില്ലയായ ഇടുക്കിയില്‍ പ്രതികൂല സാഹചര്യങ്ങളാല്‍ ഇപ്പോള്‍ത്തന്നെ ക്ഷീരകര്‍ഷകരുടെ എണ്ണം കുറഞ്ഞുവരുകയാണ്.
പുല്ലും വയ്‌ക്കോലും കാലിത്തീറ്റയുമാണ് സാധാരണ കാലികള്‍ക്ക് ആഹാരമായി നല്‍കുന്നത്. സമീകൃത ആഹാരമെന്ന നിലക്കാണ് കാലിത്തീറ്റ നല്‍കി വരുന്നത്. വേനല്‍ക്കാലത്തു പുല്ലും വയ്‌ക്കോലും ലഭിക്കാതെവരുന്ന ഘട്ടത്തില്‍ കാലിത്തീറ്റ മാത്രമായിരിക്കും കാലികള്‍ക്ക് ആശ്രയം. നെല്ലുല്‍പാദനം കുറഞ്ഞതോടെ ജില്ലയില്‍ വൈക്കോലിനു കടുത്ത ക്ഷാമമാണു നേരിടുന്നത്. തമിഴ്‌നാട്ടില്‍നിന്നാണ് ഇപ്പോള്‍ പതിവായി വൈക്കോല്‍ എത്തുന്നത്. ഇതിനു വന്‍ വില നല്‍കേണ്ടിവരും. എന്നാല്‍, തമിഴ് നാട്ടില്‍നിന്നുള്ള വൈക്കോല്‍ വരവും കുറഞ്ഞു. ക്ഷീരമേഖലക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പല പദ്ധതികളും പ്രാവര്‍ത്തികമായില്ലെന്നതാണ് ഇപ്പോള്‍ കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രധാന പരാതി. കാലിത്തീറ്റ സബ്‌സിഡി വര്‍ഷങ്ങളായി ക്ഷീരകര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യമാണ്. എന്നാല്‍, ക്ഷീരമേഖലയില്‍നിന്ന് ഉയരുന്ന ആവശ്യങ്ങള്‍ക്കൊന്നും പരിഹാരമാകുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    10 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    14 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍