Friday, February 22nd, 2019

ഫെഡറേഷന്‍ കപ്പ് ; സ്വന്തം ടീമില്ലാതെ കേരളം

  മലപ്പുറം: സ്വന്തം ടീമില്ലാതെ കേരളം ഫെഡറേഷന്‍ കപ്പ് ഫുട്ബാളിന് ആതിഥ്യമരുളുന്നു. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്ന് ഒരു ടീമുമില്ല. 13 ഐ ലീഗ് കഌബുകള്‍ക്ക് പുറമെ മൂന്ന് സംഘങ്ങളെക്കൂടി അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രഖ്യാപിച്ചു. കഴിഞ്ഞ ഐ ലീഗില്‍ നിന്ന് തരം താഴ്ത്തപ്പെട്ട യുനൈറ്റഡ് സിക്കിം, രണ്ടാം ഡിവിഷനിലെ മൂന്നും നാലും സ്ഥാനക്കാരായ കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ എഫ്.സി, ഷില്ലോംഗിലെ ലാങ്‌സ്‌നിങ് എഫ്.സി എന്നിവയായിരിക്കും ഫെഡറേഷന്‍ കപ്പിനിറങ്ങുക. ഇതാദ്യമായാണ് സ്വന്തം ടീമില്ലാതെ കേരളം … Continue reading "ഫെഡറേഷന്‍ കപ്പ് ; സ്വന്തം ടീമില്ലാതെ കേരളം"

Published On:Oct 29, 2013 | 10:09 am

Federation Cup Football 2014 Full

 
മലപ്പുറം: സ്വന്തം ടീമില്ലാതെ കേരളം ഫെഡറേഷന്‍ കപ്പ് ഫുട്ബാളിന് ആതിഥ്യമരുളുന്നു. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്ന് ഒരു ടീമുമില്ല. 13 ഐ ലീഗ് കഌബുകള്‍ക്ക് പുറമെ മൂന്ന് സംഘങ്ങളെക്കൂടി അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രഖ്യാപിച്ചു. കഴിഞ്ഞ ഐ ലീഗില്‍ നിന്ന് തരം താഴ്ത്തപ്പെട്ട യുനൈറ്റഡ് സിക്കിം, രണ്ടാം ഡിവിഷനിലെ മൂന്നും നാലും സ്ഥാനക്കാരായ കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ എഫ്.സി, ഷില്ലോംഗിലെ ലാങ്‌സ്‌നിങ് എഫ്.സി എന്നിവയായിരിക്കും ഫെഡറേഷന്‍ കപ്പിനിറങ്ങുക. ഇതാദ്യമായാണ് സ്വന്തം ടീമില്ലാതെ കേരളം ടൂര്‍ണമെന്റിന് വേദിയാവുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ 14 ഐ ലീഗ് ടീമുണ്ടായിരുന്നതിനാല്‍ രണ്ട് കഌബുകളെ മാത്രമായിരുന്നു ആവശ്യം. എന്നാല്‍, ഇത്തവണ മുംബൈ ടൈഗേഴ്‌സ് അവസാന നിമിഷം ഐ ലീഗില്‍ നിന്ന് പി•ാറിയതോടെ അവരെ ഫെഡറേഷന്‍ കപ്പില്‍ നിന്ന് ഒഴിവാക്കി. ഇതോടെയാണ് മൂന്ന് കഌബുകളെ അന്തിമ റൗണ്ടിലേക്ക് ഉള്‍പ്പെടുത്തേണ്ടി വന്നത്. അധികം വരുന്ന ഒരു ഒഴിവിലേക്ക് സംസ്ഥാനത്ത് നിന്ന് ഏജീസ്, എസ്.ബി.ടി, കേരള പൊലീസ്, ഈഗ്ള്‍സ് എഫ്.സി എന്നിവയിലൊന്നിന് അവസരം നല്‍കണമെന്ന് കേരള ഫുട്ബാള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല. നാല് ഗ്രൂപ്പിലായി 16 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് ജനുവരി ഒന്നിന് ആരംഭിക്കും. ആദ്യ മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് യുനൈറ്റഡ് എസ്.സിയെ നേരിടും.

LIVE NEWS - ONLINE

  • 1
    1 hour ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    6 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    8 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    8 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി