Monday, October 23rd, 2017

ഫേസ്ബുക്കില്‍ കടപുഴകുന്ന കൗമാരം

കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ കടപുഴകുന്ന കൗമാരങ്ങളുടെ എണ്ണം കൂടുന്നു. ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ മാത്രം കഴിഞ്ഞ ഏഴുമാസത്തിനകം ഫേസ്ബുക്ക് പ്രണയത്തിന്റെ പേരില്‍ നിരവധി കേസുകളും പരാതികളുമാണുള്ളത്. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂരിലെ കാമുകനെ തേടിയെത്തിയത് ഏതാനും മാസം മുമ്പാണ്. പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് നിന്ന് ഒളിച്ചോടി കണ്ണൂരിലെത്തിയതും. ഏതാനും ദിവസം മുമ്പാണ്. ആലക്കോടും തളിപ്പറമ്പിലും ഇത്തരം സംഭവമുണ്ടായി. തിരുവനന്തപുരത്ത് നിന്നും എം ടെക് ബിരുദധാരിയായ യുവതി കൂത്തുപറമ്പിലെത്തിയത് തന്റെ കാമുകനെ കാണാനാണ്. തുടര്‍ന്ന് … Continue reading "ഫേസ്ബുക്കില്‍ കടപുഴകുന്ന കൗമാരം"

Published On:Aug 4, 2017 | 3:21 pm

കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ കടപുഴകുന്ന കൗമാരങ്ങളുടെ എണ്ണം കൂടുന്നു. ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ മാത്രം കഴിഞ്ഞ ഏഴുമാസത്തിനകം ഫേസ്ബുക്ക് പ്രണയത്തിന്റെ പേരില്‍ നിരവധി കേസുകളും പരാതികളുമാണുള്ളത്. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂരിലെ കാമുകനെ തേടിയെത്തിയത് ഏതാനും മാസം മുമ്പാണ്. പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് നിന്ന് ഒളിച്ചോടി കണ്ണൂരിലെത്തിയതും. ഏതാനും ദിവസം മുമ്പാണ്. ആലക്കോടും തളിപ്പറമ്പിലും ഇത്തരം സംഭവമുണ്ടായി. തിരുവനന്തപുരത്ത് നിന്നും എം ടെക് ബിരുദധാരിയായ യുവതി കൂത്തുപറമ്പിലെത്തിയത് തന്റെ കാമുകനെ കാണാനാണ്. തുടര്‍ന്ന് പോലീസ് പിടിയിലായപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പോലീസ് കാമുകന്റെ നമ്പറിലേക്ക് വിളിച്ച് വരുത്തിയപ്പോള്‍ എത്തിയത് 70 വയസ് പ്രായമുള്ളയാളാണ്. തന്റെ കാമുകനെ കണ്ട യുവതി ബോധംകെട്ട് വീഴുകയും ചെയ്തു. ഫേസ് ബുക്ക് വലയില്‍ കുടുങ്ങി ജീവിതം ഹോമിക്കപ്പെടുന്ന കൗമാരക്കാര്‍ ഇപ്പോള്‍ ഏറെയാണത്രെ. കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ രക്ഷിതാക്കള്‍ ജാഗരൂകരായിരിക്കണമെന്ന് പോലീസ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

  • 2
    7 hours ago

    നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  • 3
    8 hours ago

    ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • 4
    9 hours ago

    തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

  • 5
    11 hours ago

    സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

  • 6
    12 hours ago

    കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

  • 7
    13 hours ago

    കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

  • 8
    14 hours ago

    അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

  • 9
    15 hours ago

    ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്