Friday, November 16th, 2018

ഫസല്‍ വധം; പോലീസ് മര്‍ദിച്ചു മൊഴിമാറ്റി: സുബീഷ്

    കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവ്. കൊല നടത്തിയത് താനാണെന്ന് പ്രതി സുബീഷ് സമ്മതിക്കുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നതിനു പിന്നാലെ സംഭവം നിഷേധിച്ച് സുബിന്റെ വാര്‍ത്താ സമ്മേളനം. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുബീഷ് സി പി എമ്മിനും പോലീസിനുമെതിരെ രംഗത്തെത്തിയത്. കുറച്ചുകാലമായി എന്റെ പേരില്‍ സി പി എം പല ആരോപണവും നടത്തുന്നുണ്ടെന്നും എന്റെ കുടുബത്തെ കരിവാരിത്തേക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. എന്റെ ഇന്നോവ കാറില്‍ മൂന്നാറില്‍ പോയി … Continue reading "ഫസല്‍ വധം; പോലീസ് മര്‍ദിച്ചു മൊഴിമാറ്റി: സുബീഷ്"

Published On:Jun 10, 2017 | 12:41 pm

Subeesh - Fazal Murder Full

 

 

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവ്. കൊല നടത്തിയത് താനാണെന്ന് പ്രതി സുബീഷ് സമ്മതിക്കുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നതിനു പിന്നാലെ സംഭവം നിഷേധിച്ച് സുബിന്റെ വാര്‍ത്താ സമ്മേളനം. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുബീഷ് സി പി എമ്മിനും പോലീസിനുമെതിരെ രംഗത്തെത്തിയത്.
കുറച്ചുകാലമായി എന്റെ പേരില്‍ സി പി എം പല ആരോപണവും നടത്തുന്നുണ്ടെന്നും എന്റെ കുടുബത്തെ കരിവാരിത്തേക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. എന്റെ ഇന്നോവ കാറില്‍ മൂന്നാറില്‍ പോയി തിരിച്ചുവരുന്നതിനിടെ പോലീസ് വാഹനം തടഞ്ഞ് ബലമായി കണ്ണൂര്‍ അഴീക്കല്‍ തീരദേശ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സുബിന്‍ ആരോപിച്ചു. പോലീസ് എഴുതി തയ്യാറാക്കിയ കുറിപ്പ് എന്നോട് വായിക്കാന്‍ പറഞ്ഞു. വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. രാവിലെ സമീപത്തെ പ്രാഥമിക ആശുപത്രിയിലേക്ക് കൊണ്ടു വന്നു. വീണ്ടും തിരിച്ച് അതേസ്ഥലത്ത് കൊണ്ടുവന്നു ബി ജെ പിയുടെയും ആര്‍ എസ് ഏസിന്റെ പേരുപറയണമെന്ന് നിര്‍ബന്ധിച്ചു. പിന്നീട് ആശിര്‍വാദ് ആശുപത്രിയിലും കൊയിലി ആശുപത്രിയിലും കൊണ്ടു പോയി. എന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. കുടുംബത്തെയും വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് മൊഴി പറയിപ്പിച്ചത്. മട്ടന്നൂര്‍ കോടതിയിലും കൂത്തുപറമ്പ് കോടതിയിലും തനിക്ക് നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും സുബിന്‍ വെളിപ്പെടുത്തി.
മോഹനന്‍ കേസില്‍ പ്രതി ചേര്‍ത്ത് കസ്റ്റഡിയിലെടുത്ത പോലീസ് കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഡിവൈ എസ് പി സദാനന്ദന്‍ തനിക്ക് സംരക്ഷണം നല്‍കാമെന്ന് പറഞ്ഞു. എത്ര പണം വേണമെങ്കിലും തരാമെന്നും ഭാര്യക്ക് ജോലി നല്‍കാമെന്നും പറഞ്ഞു. തന്നെ ചോദ്യം ചെയ്യുന്നതിനിടെ പോലീസ് പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളുമായി പേരെടുത്ത് വിളിച്ച് സംസാരിക്കുന്നത് താന്‍ കേട്ടിരുന്നു. കൊല്ലപ്പെട്ട ഫസലിനെ തനിക്ക് അറിയില്ലെന്നും സംഭവത്തിനു ശേഷം മാധ്യമങ്ങളിലൂടെ അറിഞ്ഞത് മാത്രമാണ് തനിക്ക് ഇതേകുറിച്ച് അറിയാവുന്ന കാര്യങ്ങള്‍. ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍സംഭാഷണം തന്റേതല്ലെന്നും അതു തെളിയിക്കാന്‍ താന്‍ നുണ പരിശോധനക്ക് വിധേയനാകാമെന്നും സുബീഷ് പറഞ്ഞു.
സുബീഷിന്റെ വെളിപ്പെടുത്തലോടെ സംഭവത്തിലെ ദുരൂഹത നീങ്ങിയെന്ന് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളെ രക്ഷപ്പെടുത്താന്‍ പോലീസിനെ ഉപയോഗിച്ച് നടത്തിയ നാടകമാണ് പൊളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സുബീഷ് നുണപരിശോധനക്ക് തയ്യാറാണെങ്കില്‍ അത് നടക്കട്ടെയെന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെ
ട്ട സി പി എം നേതാവ് കാരായി രാജന്‍ പ്രതികരിച്ചു. ഈ സംഭവം ഒരു തിരക്കഥയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LIVE NEWS - ONLINE

 • 1
  3 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  4 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  5 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  7 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  11 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  11 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  12 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  13 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  13 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം