Thursday, July 18th, 2019

വീടിനുള്ളില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ച നിലയില്‍; മകന്‍ പോലീസ് കസ്റ്റഡിയില്‍

കോട്ടയം: വീടിനുള്ളില്‍ ഗൃഹനാഥനെ കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചാന്നാനിക്കാട് ശിവരാമന്‍ ആചാരി എന്ന 80 വയസ്സുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശിവരാമന്റെ മകന്‍ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം വീട്ടിലെ അടുക്കളഭാഗത്തായാണ് ചോരയില്‍ കുളിച്ച നിലയില്‍ ശിവരാമന്റെ മൃതദേഹം കണ്ടത്. രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മൃതദേഹം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ഭാര്യ സാവിത്രിയും മകള്‍ ബിന്ദുവുമാണു വീട്ടിലുള്ള മറ്റ് അംഗങ്ങള്‍. ഇവര്‍ കിടപ്പുരോഗികളായതിനാലാണ് സംഭവം പുറത്തറിയാന്‍ വൈകിയത്. മാനോദൗര്‍ബല്യമുള്ള … Continue reading "വീടിനുള്ളില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ച നിലയില്‍; മകന്‍ പോലീസ് കസ്റ്റഡിയില്‍"

Published On:Jul 13, 2018 | 12:04 pm

കോട്ടയം: വീടിനുള്ളില്‍ ഗൃഹനാഥനെ കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചാന്നാനിക്കാട് ശിവരാമന്‍ ആചാരി എന്ന 80 വയസ്സുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശിവരാമന്റെ മകന്‍ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം വീട്ടിലെ അടുക്കളഭാഗത്തായാണ് ചോരയില്‍ കുളിച്ച നിലയില്‍ ശിവരാമന്റെ മൃതദേഹം കണ്ടത്. രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മൃതദേഹം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ഭാര്യ സാവിത്രിയും മകള്‍ ബിന്ദുവുമാണു വീട്ടിലുള്ള മറ്റ് അംഗങ്ങള്‍. ഇവര്‍ കിടപ്പുരോഗികളായതിനാലാണ് സംഭവം പുറത്തറിയാന്‍ വൈകിയത്. മാനോദൗര്‍ബല്യമുള്ള ആളാണ് രാജേഷെന്നും നാട്ടുകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു.
ഭാര്യക്കും മക്കള്‍ക്കുമൊപ്പം മാറിതാമസിക്കുന്ന മകന്‍ രാജേഷ് ഇന്നലെ മാതാപിതാക്കളെ കാണാനെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ശിവരാമന്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇതുകേട്ടുണ്ടായ പ്രകോപനത്തിലാകാം രാജേഷ് പിതാവിനെ കൊലചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഫോറന്‍സിക് വിഭാഗം എത്തി വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ മൃതദേഹം വീട്ടില്‍നിന്നു മാറ്റുകയൊള്ളു. ഇതിനുശേഷം പോസ്റ്റുമോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    1 hour ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    2 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    2 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    3 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    3 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    4 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി