Friday, June 22nd, 2018

പ്രമേഹത്തിനും പൊണ്ണത്തടിക്കും കുത്തിവെപ്പ്

        പ്രമേഹവും പൊണ്ണത്തടിയും ഏവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. പൊതുജനാരോഗ്യത്തെ തകിടംമറിക്കുന്ന ഈ ഇരട്ടമാരണങ്ങളാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍. ജീവിത ശൈലീരോഗങ്ങളായ ഇവ രണ്ടും ഇന്ന് പ്രവാസികളില്‍ വളരെ കൂടുതലാണ്. അലസജീവിതത്തിന്റെയും അനാരോഗ്യപരമായ ആഹാരരീതിയുടെയും ആകത്തുക തന്നെയാണ് ഈ ദുരവസ്ഥ്ക്ക് പ്രധാന കാരണം ഇന്ന് ലോകത്താകമാനം ഏകദേശം 100 കോടി ജനങ്ങള്‍ അധികഭാരമുള്ളവരാണ്. അതില്‍, 30 കോടിയിലേറെ പേര്‍ പൊണ്ണത്തടിയുള്ളവരും. 35 കോടിയിലേറെ പേരാണ് പ്രമേഹബാധിതരായി ലോകത്തുള്ളത്. പ്രമേഹം കൊണ്ട് … Continue reading "പ്രമേഹത്തിനും പൊണ്ണത്തടിക്കും കുത്തിവെപ്പ്"

Published On:May 30, 2016 | 2:17 pm

Liraglutide Victoza Full

 

 

 

 

പ്രമേഹവും പൊണ്ണത്തടിയും ഏവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. പൊതുജനാരോഗ്യത്തെ തകിടംമറിക്കുന്ന ഈ ഇരട്ടമാരണങ്ങളാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍. ജീവിത ശൈലീരോഗങ്ങളായ ഇവ രണ്ടും ഇന്ന് പ്രവാസികളില്‍ വളരെ കൂടുതലാണ്. അലസജീവിതത്തിന്റെയും അനാരോഗ്യപരമായ ആഹാരരീതിയുടെയും ആകത്തുക തന്നെയാണ് ഈ ദുരവസ്ഥ്ക്ക് പ്രധാന കാരണം
ഇന്ന് ലോകത്താകമാനം ഏകദേശം 100 കോടി ജനങ്ങള്‍ അധികഭാരമുള്ളവരാണ്. അതില്‍, 30 കോടിയിലേറെ പേര്‍ പൊണ്ണത്തടിയുള്ളവരും. 35 കോടിയിലേറെ പേരാണ് പ്രമേഹബാധിതരായി ലോകത്തുള്ളത്. പ്രമേഹം കൊണ്ട് മാത്രം 15 ലക്ഷം പേരാണ് പ്രതിവര്‍ഷം മരിക്കുന്നത്. ഇവയൊക്കെ ഒരു ഇന്‍ജെക്ഷന്‍ കൊണ്ട് ചികിത്സിക്കാന്‍ കഴിയുക എന്നത് നടക്കാത്ത ഒരു സുന്ദര സ്വപ്‌നമായിത്തന്നെ ഇന്നും അവശേഷിക്കുന്നു.
പല പ്രമേഹരോഗികള്‍ക്കും മരുന്നില്ലാതെതന്നെ ജീവിതചര്യയിലുണ്ടാക്കുന്ന ആരോഗ്യകരമായ മാറ്റങ്ങളിലൂടെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലത്തെിക്കാന്‍ കഴിയും. എന്നാല്‍, ചിലരില്‍ മരുന്നുകളുടെ സഹായം ആവശ്യമായി വരും. പ്രമേഹ ചികിത്സക്ക് ഇന്ന് അനവധി മരുന്നുകള്‍ ലഭ്യമാണ്. അതില്‍ പ്രമേഹ ചികിത്സക്കും വണ്ണം കുറക്കുന്നതിനും സഹായിക്കുന്ന ഒരു ഇന്‍ജെക്ഷനാണ് ലിറാഗൂട്ടൈഡ്. വിക്‌റ്റോസ എന്ന ഉല്‍പന്നനാമത്തില്‍ അറിയപ്പെടുന്ന ഈ മരുന്ന് കുത്തിവെക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ സാധാരണ അന്നജം ഉള്ള ആഹാര സാധനങ്ങള്‍ കഴിക്കുമ്പോള്‍ കുടലില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍ക്രിറ്റിന്‍ എന്ന ഹോര്‍മോണിന് സമമായ ഈ മരുന്ന് ശരീരത്തില്‍ ഇന്‍സുലിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. കൂടാതെ, ആഹാര പദാര്‍ഥങ്ങള്‍ ആമാശയത്തില്‍ നിന്ന് പെട്ടെന്ന് ചെറുകുടലിലേക്ക് കടത്തിവിടാതെ അവയുടെ ആഗിരണം വൈകിക്കുകയുംചെയ്യുന്നു. ഇതും പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായിക്കും. പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്ന ഗഌക്കോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിലൂടെയും പഞ്ചസാരയുടെ അളവ് കുറക്കുന്നു. ഈ മരുന്നിന്റെ മറ്റൊരു പ്രധാന പ്രവര്‍ത്തനത്തിന്റെ ഫലമായി വിശപ്പ് കുറയുന്നു. ഇത് വണ്ണം കൂടുതലുള്ളവര്‍ക്ക് വണ്ണം കുറയുന്നതിന് സഹായിക്കും.
ഈ മരുന്നിന് അലര്‍ജിയുള്ളവര്‍ക്കും പാന്‍ക്രിയാറ്റെറ്റിസ് രോഗം വന്നിട്ടുള്ളവര്‍ക്കും തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യതയുള്ളവര്‍ക്കും ഈ മരുന്ന് കൊടുക്കാന്‍ പാടില്ല. പ്രമേഹത്തിനും പൊണ്ണത്തടിക്കും ഒരേപോലെ ഉപകരിക്കുന്ന ഈ മരുന്നിന്റെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.
ഒരു മാസത്തെ ചെലവ് 4,000 രൂപമുതല്‍ 8,000 രൂപവരെയാകും. ഇന്‍സുലിന്‍ കുത്തിവെക്കുന്നതുപോലെ തൊലിക്കടിയില്‍ കുത്തിവെക്കുന്ന ഈ മരുന്ന് ഇന്‍സുലിന്‍ ലഭിക്കുന്നതുപോലെ ‘പേനയായിട്ടാണ’ കിട്ടുന്നത്. ഒരു പേന ഒരുമാസത്തെ ഉപയോഗത്തിന് തികയില്ല. പലപ്പോഴും രണ്ടു പേനയോ ചിലപ്പോള്‍ മൂന്നു പേനയോ വേണ്ടിവരും, പ്രത്യേകിച്ചും വണ്ണം കുറയുവാന്‍. അങ്ങനെയെങ്കില്‍ ചികിത്സാഭാരം ഇനിയും വര്‍ധിക്കും. ടൈപ്പ് 2. പ്രമേഹക്കാരിലാണ് ഈ ചികിത്സ പ്രയോജനപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    മമതാ ബാനര്‍ജിയുടെ ചൈന യാത്ര റദ്ദാക്കി

  • 2
    3 hours ago

    വിദേശ വനിതയുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

  • 3
    6 hours ago

    മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത് ശരിയായില്ല: ഉമ്മന്‍ചാണ്ടി

  • 4
    7 hours ago

    വരാപ്പുഴ കസ്റ്റഡി മരണം; എസ്.ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി.

  • 5
    10 hours ago

    നിഖില്‍ വധം;5 പ്രതികള്‍ കുറ്റക്കാര്‍ശിക്ഷ ; തിങ്കളാഴ്ച

  • 6
    10 hours ago

    പുതിയ മഹീന്ദ്ര TUV300 പ്ലസ് വിപണിയില്‍

  • 7
    10 hours ago

    പഴയങ്ങാടിയെ ഞെട്ടിച്ച ജ്വല്ലറി കവര്‍ച്ച; രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

  • 8
    10 hours ago

    അന്ത്യോദയ എക്‌സ്പ്രസ്; എംഎല്‍എ ചങ്ങല വലിച്ചു; പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

  • 9
    10 hours ago

    ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ലോറി കയറി ദാരുണാന്ത്യം