Tuesday, June 18th, 2019

ലെയ്‌സ് തീറ്റയും ഫാസ്റ്റ് ഫുഡും ദന്തരോഗങ്ങള്‍ക്ക് കാരണമാകുന്നു

  ഫാസ്റ്റ് ഫുഡും ലെയ്‌സ് തീറ്റയും സ്ഥിരമാക്കിയ കുട്ടികള്‍ ജാഗ്രതൈ. കേരളത്തിലെ 70 ശതമാനം കുട്ടികളിലും ദന്താരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന കണക്കുകള്‍ പുറത്ത് വന്നു കഴിഞ്ഞു. ലെയ്‌സ് പോലുള്ള പുതിയ പലഹാരങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തോടുള്ള പ്രിയവുമാണ് കുട്ടികളിലെ ദന്താരോഗ്യ പ്രശ്‌നത്തിന് കൂടുതല്‍ കാരണമാകുന്നതെന്നാണ് സര്‍വെയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ഇതുകാരണം കുട്ടികളുടെ പല്ല് കേട് വരാനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കുന്നുണ്ട്.   മധുരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ആഹാരസാധനങ്ങള്‍ ദന്തക്ഷയം ഉണ്ടാക്കുന്ന കാരണങ്ങളില്‍ പ്രധാനമാണ്. ജനസംഖ്യയില്‍ 90 … Continue reading "ലെയ്‌സ് തീറ്റയും ഫാസ്റ്റ് ഫുഡും ദന്തരോഗങ്ങള്‍ക്ക് കാരണമാകുന്നു"

Published On:Sep 21, 2013 | 4:25 pm

Snacks

 
ഫാസ്റ്റ് ഫുഡും ലെയ്‌സ് തീറ്റയും സ്ഥിരമാക്കിയ കുട്ടികള്‍ ജാഗ്രതൈ. കേരളത്തിലെ 70 ശതമാനം കുട്ടികളിലും ദന്താരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന കണക്കുകള്‍ പുറത്ത് വന്നു കഴിഞ്ഞു. ലെയ്‌സ് പോലുള്ള പുതിയ പലഹാരങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തോടുള്ള പ്രിയവുമാണ് കുട്ടികളിലെ ദന്താരോഗ്യ പ്രശ്‌നത്തിന് കൂടുതല്‍ കാരണമാകുന്നതെന്നാണ് സര്‍വെയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ഇതുകാരണം കുട്ടികളുടെ പല്ല് കേട് വരാനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കുന്നുണ്ട്.  Teeth Issue
മധുരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ആഹാരസാധനങ്ങള്‍ ദന്തക്ഷയം ഉണ്ടാക്കുന്ന കാരണങ്ങളില്‍ പ്രധാനമാണ്. ജനസംഖ്യയില്‍ 90 ശതമാനം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ദന്താരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറും,
ഇന്ത്യന്‍ ദന്തല്‍ അസോസിയേഷനും, കൗണ്‍സില്‍ ഓഫ് ദന്തല്‍ ഹെല്‍ത്തും സംയുക്തമായി സംസ്ഥാനത്ത സുസ്മിതം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയത്.
രാജ്യത്തെ കാന്‍സര്‍ രോഗികളില്‍ 35 ശതമാനവും ഓറല്‍ കാന്‍സറാണെന്നും മുതിര്‍ന്നവരില്‍ മോണരോഗം വ്യാപകമായിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വെ നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ 24 ദന്തല്‍ കോളേജുകളിലെ 4500 ഓളം വരുന്ന വിദ്യാര്‍ത്ഥി ഉപയോഗപ്പെടുത്തിയാണ് സര്‍വെ തുടങ്ങിയത്.
കുട്ടികളിലെ ഭക്ഷണരീതിയിലുള്ള മാറ്റം ദന്താരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. ഭക്ഷണാംശങ്ങളിലെ ഷുഗര്‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ ഘടകങ്ങളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനഫലമായി ആസിഡ് ഇനാമലിംഗ് പ്രവഹിക്കാന്‍ ഇടയാക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    11 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    12 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    14 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    16 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    18 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    20 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    20 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    20 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    21 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി