Friday, July 19th, 2019

ബാഗുകളിലും കുടകളിലും ഇഷ്ടതാരങ്ങള്‍

ബാഗുകളിലും കുടകളിലും നോട്ട് ബുക്കുകളിലും മാത്രമല്ല ഇന്‍സ്ട്രുമെന്റ് ബോക്‌സിലും വാട്ടര്‍ ബോട്ടിലിലും വരെ കാര്‍ട്ടൂണ്‍ താരങ്ങളും സിനിമാ-കായിക താരങ്ങളും ഇടംപിടിച്ചുകഴിഞ്ഞു.

Published On:May 31, 2018 | 2:42 pm

കണ്ണൂര്‍: ഫസ്റ്റ് ബെല്ലടിച്ചു കഴിഞ്ഞ് ക്ലാസിലേക്കുള്ള ഓട്ടം പോലെയാണിപ്പോള്‍ സ്‌കൂള്‍ വിപണിയിലേക്കുള്ള മാതാപിതാക്കളുടെ ഓട്ടം. സ്‌കൂള്‍ നാളെ തുറക്കാനിരിക്കെ കണ്ണൂരിലെ സിറ്റിസെന്ററിലും കാപിറ്റല്‍ മാളുകളിലുമെല്ലാം സ്‌കൂള്‍ വിപണിയില്‍ അസാധാരണ തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തില്‍ നിന്ന് മാത്രമല്ല, ജില്ലക്ക് പുറത്ത് നിന്നു വരെ രക്ഷിതാക്കളും കുരുന്നുകളും ഒഴുകിയെത്തുന്നു.
മഴയും വെള്ളക്കെട്ടുമൊന്നും തടസമാകാതെയാണ് സ്‌കൂള്‍ വിപണിയിലെ കച്ചവടം. കഴിഞ്ഞ ഏതാനും നാളുകളായി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ്. നാളെ തന്നെ സ്‌കൂള്‍ തുറക്കുമെന്ന അറിയിപ്പ് വന്നതോടെ മഴയെ പോലും അവഗണിച്ചാണ് ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ചൈനീസ് ഇനങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പന്നങ്ങള്‍ക്കും ഇത്തവണ നല്ല ഡിമാന്റാണ്. ഡോറയും ബുജിയും മാത്രമല്ല, മൗഗ്ലിയും മിക്കിമൗസും തുടങ്ങി ഫുട്‌ബോള്‍ താരം ലയണല്‍ മെസി വരെ താരമാകുകയാണ് സ്‌കൂള്‍ വിപണിയില്‍.
ബാഗുകളിലും കുടകളിലും നോട്ട് ബുക്കുകളിലും മാത്രമല്ല ഇന്‍സ്ട്രുമെന്റ് ബോക്‌സിലും വാട്ടര്‍ ബോട്ടിലിലും വരെ കാര്‍ട്ടൂണ്‍ താരങ്ങളും സിനിമാ-കായിക താരങ്ങളും ഇടംപിടിച്ചുകഴിഞ്ഞു. ബാഗുകള്‍ നിരത്തിവെച്ചിരിക്കുന്നത് കണ്ടാല്‍ കാര്‍ട്ടൂണ്‍ ചാനല്‍ കാണുന്ന പ്രതീതിയാണിപ്പോള്‍. ബാഗുകള്‍ തന്നെയാണ് സ്‌കൂള്‍ വിപണിയിലെ പ്രധാന താരങ്ങളും. സ്‌കൂള്‍ കുട്ടികള്‍ക്ക് പുറമെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി വിദേശ നിര്‍മ്മിത ബാഗുകളും വിപണിയിലുണ്ട്. ബാഗുകളുടെ ക്വാളിറ്റിയേക്കാളും കുട്ടികള്‍ തെരഞ്ഞെടുക്കുന്നത് കാര്‍ട്ടൂണുകളും ചിത്രങ്ങളും നോക്കിയാണ്.
കുരുന്നുകള്‍ക്ക് ചൂടാനുള്ള കുട്ടിക്കുടകള്‍ വരെ വിപണിയിലുണ്ട്. വിവിധ നിറങ്ങളുള്ള കുടകളാണ് എത്തിയത്. കുടയുടെ നിറങ്ങളും ക്വാളിറ്റിയും മാറുമ്പോള്‍ വിലയും ഉയരും. കാര്‍ട്ടൂണുകളും സിനിമാതാരങ്ങളും തന്നെയാണ് കുടകളിലെ മുഖ്യസാന്നിധ്യം. പ്രിന്റിങ്ങില്ലാത്ത കുടകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. റിലീസിങ്ങിനൊരുങ്ങുന്ന രജനികാന്ത് ചിത്രമായ കാലയും കുടകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    32 mins ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    1 hour ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    5 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    5 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    5 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    6 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    6 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    7 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം