Monday, January 21st, 2019

ഫസല്‍ വധം: സഹോദരന്റെ ഹരജി തള്ളി; തുടരന്വേഷണമില്ല

  കൊച്ചി: ഫസല്‍ വധക്കേസില്‍ തുടന്വേഷണം വേണ്ടെന്ന് സി ബി ഐ കോടതി. ഫസലിനെ കൊന്നത് താനാണെന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷ് പോലീസിന് മുമ്പാകെ നടത്തിയ മൊഴിയുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹരജിയാണ് കൊച്ചി സി ബി ഐ പ്രത്യേക കോടതി തള്ളിയത്. സി പി എം അനുഭാവിയായ ഹരജിക്കാരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സി ബി ഐയുടെ വാദം. വിശദമായ വാദം കേട്ടശേഷം പോലീസിനു മുന്നില്‍ പ്രതി … Continue reading "ഫസല്‍ വധം: സഹോദരന്റെ ഹരജി തള്ളി; തുടരന്വേഷണമില്ല"

Published On:Jun 15, 2017 | 12:00 pm

Fasal Murder Case Full Image

 
കൊച്ചി: ഫസല്‍ വധക്കേസില്‍ തുടന്വേഷണം വേണ്ടെന്ന് സി ബി ഐ കോടതി. ഫസലിനെ കൊന്നത് താനാണെന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷ് പോലീസിന് മുമ്പാകെ നടത്തിയ മൊഴിയുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹരജിയാണ് കൊച്ചി സി ബി ഐ പ്രത്യേക കോടതി തള്ളിയത്. സി പി എം അനുഭാവിയായ ഹരജിക്കാരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സി ബി ഐയുടെ വാദം.
വിശദമായ വാദം കേട്ടശേഷം പോലീസിനു മുന്നില്‍ പ്രതി നടത്തുന്ന മൊഴിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. കേസില്‍ വിശദമായ വാദം കേട്ട ശേഷം കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. സുബീഷിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുബീഷിന്റെ കുറ്റസമ്മത മൊഴിയും പോലീസിന്റെ കണ്ടെത്തലും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി വിലയിരുത്തി.
ഫസലിനെ കൊന്നത് താനാണെന്ന് സുബീഷ് സുഹൃത്തിനോട് വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊലപാതകത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് സുബീഷ് പറയുന്ന സംഭാഷണമാണ് പുറത്തു വന്നത്. സുബീഷിന്റെ ഫോണ്‍സംഭാഷണ രേഖകള്‍ ഹാജരാക്കിയാണ് ഹരജിക്കാരന്‍ കോടതിയില്‍ തുടരന്വേഷണത്തിന് ആവശ്യപ്പെട്ടത്. പോലീസ് തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷമാണ് മൊഴി മാറ്റിപ്പറയിപ്പിച്ചതെന്ന് സുബീഷ് കണ്ണൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കൊലക്കു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സുബീഷ് പറയുന്നതിന്റെ വീഡിയോ ദൃശ്യം മുമ്പ് പുറത്തുവന്നിരുന്നെങ്കിലും അത് നിഷേധിച്ച് സുബീഷ് സി ബി ഐ കോടതി മുമ്പാകെ മൊഴി നല്‍കിയിരുന്നു.
അതിനിടെ, കേസ് അട്ടിമറിക്കാന്‍ സി പി എം ഫസലിന്റെ സഹോദരങ്ങളെ കരുവാക്കുകയാണെന്ന് ആരോപിച്ച് ഫസലിന്റെ ഭാര്യ മറിയുവും മറ്റൊരു സഹോദരിയും രംഗത്തെത്തിയിരുന്നു. ഫസലിനെ കൊന്നതിനു പിന്നില്‍ സി പി എം തന്നെയാണെന്നും മറിയു ആരോപിച്ചിരുന്നു.
നിലവില്‍ കേസിലെ പ്രതികളും സി പി എം നേതാക്കളുമായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് കോടതി ഉത്തരവ് പ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് നിലനില്‍ക്കുകയാണ്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരും കേസില്‍ നിരപരാധികളാണെന്ന് കാട്ടി സി പി എം രംഗത്തെത്തിയിരുന്നു. ഇവരുള്‍പ്പെടെ എട്ടുപേരാണ് സി ബി ഐ കേസിലെ പ്രതികള്‍. സുബീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാരായി രാജനെയും ചന്ദ്രശേഖരനെയും മോചിപ്പിപ്പിക്കാനാവുമെന്ന കരുതിയ സി പി എമ്മിന് സി ബി ഐ കോടതി വിധി കനത്ത തിരിച്ചടിയായി.

LIVE NEWS - ONLINE

 • 1
  13 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  15 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  18 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  21 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  22 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  2 days ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം