Monday, September 24th, 2018

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബി ജെ പി നിയമനടപടിക്ക്

        തിരു: ഫസല്‍ വധക്കേസില്‍ വിധി അനുകൂലമായതോടെ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബി ജെ പി നിയമനടപടിക്കൊരുങ്ങുന്നു. കേസില്‍ സുബീഷിനെ പീഡിപ്പിച്ച് മൊഴി മാറ്റി പറയിച്ചതിനു പിന്നില്‍ ഡിവൈ എസ് പിമാരായ സദാനന്ദന്‍, പ്രിന്‍സ് അബ്രഹാം എന്നിവരാണെന്ന് സുബീഷും ബി ജെ പി നേതാക്കളും പരസ്യമായി ആരോപിച്ചിരുന്നു. അഴീക്കല്‍ തീരദേശ പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ച് മൊഴിമാറ്റിച്ചതെന്ന് സുബീഷ് വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ സി പി എം … Continue reading "പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബി ജെ പി നിയമനടപടിക്ക്"

Published On:Jun 15, 2017 | 12:08 pm

BJP Flag Full Image

 

 

 

 

തിരു: ഫസല്‍ വധക്കേസില്‍ വിധി അനുകൂലമായതോടെ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബി ജെ പി നിയമനടപടിക്കൊരുങ്ങുന്നു. കേസില്‍ സുബീഷിനെ പീഡിപ്പിച്ച് മൊഴി മാറ്റി പറയിച്ചതിനു പിന്നില്‍ ഡിവൈ എസ് പിമാരായ സദാനന്ദന്‍, പ്രിന്‍സ് അബ്രഹാം എന്നിവരാണെന്ന് സുബീഷും ബി ജെ പി നേതാക്കളും പരസ്യമായി ആരോപിച്ചിരുന്നു. അഴീക്കല്‍ തീരദേശ പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ച് മൊഴിമാറ്റിച്ചതെന്ന് സുബീഷ് വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് കേട്ടിരുന്നുവെന്നും സുബീഷ് വെളിപ്പെടുത്തിയിരുന്നു. പുറത്തുവന്ന ഫോണ്‍ സംഭാഷണം തന്റേതല്ലെന്നും സുബീഷ് പറഞ്ഞിരുന്നു.
വിചാരണ തുടങ്ങാനരിക്കെ കേസ് അട്ടിമറിക്കാന്‍ സി പി എം നടത്തിയ കുത്സിത ശ്രമമാണ് സി പി എം നടത്തിയതെന്ന് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ബി ജെ പി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചു. സി പി എം ഇത്തരത്തില്‍ പെരുമാറിയതില്‍ അത്ഭുതമില്ല. എന്നാല്‍ ഉന്നതരായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുന്നതിന് ശ്രമം നടത്തിയെന്നത് ഗൗരവകരമായ കാര്യമാണ്. രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടിനിരപരാധിയായ ചെറുപ്പക്കാരനെ കള്ളക്കേസില്‍ കുടുക്കിയ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ബി ജെ പി എല്ലാ ശ്രമവും നടത്തുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    7 mins ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

  • 2
    7 mins ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    13 mins ago

    അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

  • 4
    19 mins ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    1 hour ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    2 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    2 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    2 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    3 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍