Tuesday, April 23rd, 2019

ഫസല്‍ വധക്കേസ് പ്രതി പിടിയില്‍

പ്രതിയെ കീഴ്‌പെടുത്തുന്നതിനിടയില്‍ എസ് ഐക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട

Published On:Feb 14, 2018 | 12:20 pm

തലശ്ശേരി: ഉത്സവ പറമ്പില്‍ ക്രമസമാധാന പാലനത്തിനെത്തിയ എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേത്തിനെ മദ്യപസംഘം ആക്രമിച്ചു. സംഘര്‍ഷത്തിനിടയില്‍ തലശ്ശേരി കുട്ടി മാക്കൂല്‍ സ്വദേശി അരുണ്‍ എന്ന അരുട്ടനെ ബലപ്രയോഗത്തിലൂടെ പോലിസ് സംഘം കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ കൊല കേസില്‍ ആദ്യം അറസ്റ്റിലായ കുറ്റാരോപിതനാണ് അരുട്ടനെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ് അരൂട്ടന്‍. ഇന്നലെ അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. എടക്കാട്ടെ തെക്കേക്കുന്നുബ്രം മൃത്യുഞ്ജയശ്രീ ക്ഷേത്രത്തില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് സംഘം ഓട്ടോയിലിരുന്ന് പരസ്യ മദ്യപാനം നടത്തുകയായിരുന്ന അരൂട്ടനെയും ഒന്നിച്ചുണ്ടായവരെയും പിടികൂടി. ഇവരെ പോലീസ് വാഹനത്തില്‍ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് എസ് ഐ കൈയ്യേറ്റം ചെയ്തത്. പ്രതിയെ കീഴ്‌പെടുത്തുന്നതിനിടയില്‍ എസ് ഐക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

 

LIVE NEWS - ONLINE

  • 1
    38 mins ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 2
    1 hour ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 3
    2 hours ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 4
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 5
    3 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 6
    3 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 7
    3 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 8
    5 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 9
    6 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്