Thursday, April 25th, 2019

ഫസല്‍ വധക്കേസ് പ്രതി സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത

    കൊച്ചി: ഫസല്‍ വധക്കേസില്‍ കൂടുതല്‍ ദുരൂഹത ഉയര്‍ത്തി പ്രതി സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത്. ഫസലിനെ വധിച്ചത് താനുള്‍പ്പെട്ട സംഘമാണെന്ന് രണ്ടു വര്‍ഷം മുമ്പ് സുബീഷ് ഫോണിലൂടെ സ്ഥിരീകരിക്കുന്ന സംഭാഷണമാണ് ചാനലുകളിലൂടെ പുറത്തായത്. ഒരു ബി ജെ പി നേതാവുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ഫസലിന്റെ സഹോദരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍സംഭാഷണമാണ് പുറത്തായത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലൂടെ ലഭിച്ച രേഖകളാണ് പുറത്തായത്. താനുള്‍പ്പെടെ നാലംഗസംഘമാണ് കൊലനടത്തിയതെന്ന് സുബീഷ് പറയുന്നതാണ് സംഭാഷണത്തിലുള്ളത്. എന്‍ … Continue reading "ഫസല്‍ വധക്കേസ് പ്രതി സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത"

Published On:Jun 10, 2017 | 12:01 pm

Fasal Murder Case Full Image

 

 
കൊച്ചി: ഫസല്‍ വധക്കേസില്‍ കൂടുതല്‍ ദുരൂഹത ഉയര്‍ത്തി പ്രതി സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത്. ഫസലിനെ വധിച്ചത് താനുള്‍പ്പെട്ട സംഘമാണെന്ന് രണ്ടു വര്‍ഷം മുമ്പ് സുബീഷ് ഫോണിലൂടെ സ്ഥിരീകരിക്കുന്ന സംഭാഷണമാണ് ചാനലുകളിലൂടെ പുറത്തായത്. ഒരു ബി ജെ പി നേതാവുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ഫസലിന്റെ സഹോദരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍സംഭാഷണമാണ് പുറത്തായത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലൂടെ ലഭിച്ച രേഖകളാണ് പുറത്തായത്.
താനുള്‍പ്പെടെ നാലംഗസംഘമാണ് കൊലനടത്തിയതെന്ന് സുബീഷ് പറയുന്നതാണ് സംഭാഷണത്തിലുള്ളത്. എന്‍ ഡി എഫുമായുണ്ടായ പ്രാദേശിക പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് സംഭാഷണത്തില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയി. കുറ്റം സി പി എമ്മിന്റെ തലയിലായെന്ന് പത്രവാര്‍ത്തകളിലൂടെ മനസ്സിലാക്കിയപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി. കേന്ദ്രത്തില്‍ ബി ജെ പി ഭരിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച് ചില ഉറപ്പുകള്‍ ലഭിച്ചിരുന്നെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക് ഇപ്പോഴും ചെറിയ പേടിയുണ്ടെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്. പാതിരിയാട് വാളാങ്കിച്ചാലിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി മോഹനനെ കൊലപ്പെടുത്തിയ കേസില്‍ സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് ഫസലിനെ വധിച്ചത് താനടക്കമുള്ളവരാണെന്ന് സുബീഷ് കുറ്റസമ്മതം നടത്തിയത്. കുറ്റസമ്മതത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.
പത്രവിതരണത്തിനിടെ 2006 ഒക്ടോബര്‍ 22നാണ് ഫസല്‍ തലശ്ശേരിയില്‍ വെച്ച് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് സി ബി ഐ ഏറ്റെടുത്ത കേസില്‍ സി പി എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സി പി എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ ഡി എഫില്‍ ചേര്‍ന്നതിലുള്ള വിരോധം കാരണമാണ് കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

LIVE NEWS - ONLINE

  • 1
    17 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    17 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു