Wednesday, July 17th, 2019

ഫറൂക്കില്‍ പുതിയ സബ്‌സ്‌റ്റേഷന്‍

ഫറൂക്ക്: പ്രദേശത്തെ വൈദ്യുതി വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫറോക്കില്‍ പുതിയ സബ് സ്‌റ്റേഷന്‍. ആര്‍എപിഡിആര്‍പി പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് നാലു ഫീഡറുകളോടെയുള്ള 33 കെവി സബ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്. ഇതിനു നല്ലൂരങ്ങാടി അത്തന്‍വളവില്‍ കെഎസ്ഇബി അധികൃതര്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. നല്ലളം 110 കെവി സബ് സ്‌റ്റേഷനില്‍ നിന്നും രാമനാട്ടുകര 33 കെവി സബ് സ്‌റ്റേഷനില്‍ നിന്നുമാകും നല്ലൂരിലേക്ക് വൈദ്യുതി എത്തിക്കുക. വിതരണ സൗകര്യത്തിനായി ഫറോക്ക് ടൗണ്‍, മണ്ണൂര്‍, ചാലിയം, പെരുമുഖം എന്നീ പുതിയ ഫീഡറുകള്‍ … Continue reading "ഫറൂക്കില്‍ പുതിയ സബ്‌സ്‌റ്റേഷന്‍"

Published On:Aug 24, 2013 | 5:17 pm

ഫറൂക്ക്: പ്രദേശത്തെ വൈദ്യുതി വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫറോക്കില്‍ പുതിയ സബ് സ്‌റ്റേഷന്‍. ആര്‍എപിഡിആര്‍പി പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് നാലു ഫീഡറുകളോടെയുള്ള 33 കെവി സബ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്. ഇതിനു നല്ലൂരങ്ങാടി അത്തന്‍വളവില്‍ കെഎസ്ഇബി അധികൃതര്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്.
നല്ലളം 110 കെവി സബ് സ്‌റ്റേഷനില്‍ നിന്നും രാമനാട്ടുകര 33 കെവി സബ് സ്‌റ്റേഷനില്‍ നിന്നുമാകും നല്ലൂരിലേക്ക് വൈദ്യുതി എത്തിക്കുക. വിതരണ സൗകര്യത്തിനായി ഫറോക്ക് ടൗണ്‍, മണ്ണൂര്‍, ചാലിയം, പെരുമുഖം എന്നീ പുതിയ ഫീഡറുകള്‍ രൂപപ്പെടുത്തും.
ഭൂഗര്‍ഭ കേബിളുകള്‍ വഴി നിലവിലുള്ള ഫീഡറുകളുമായി ബന്ധിപ്പിച്ചു സബ് സ്‌റ്റേഷന്‍ സ്ഥാപിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇതിനാല്‍ ഏതു സാഹചര്യങ്ങളിലും മുടക്കമില്ലാതെ വൈദ്യുതി വിതരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തല്‍. ഫറോക്ക് ടൗണ്‍ അതിര്‍ത്തി നിര്‍ണയിച്ചാകും പുതിയ സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള വിതരണം ക്രമീകരിക്കുകയെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    11 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    13 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    15 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    16 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    18 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    20 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    20 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    20 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    20 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍