Saturday, May 26th, 2018

ലാഭകരമായ കാര്‍ഷിക വികസന പദ്ധതികള്‍ തുടരണം

സംസ്ഥാനത്തെ കാര്‍ഷിക വികസനം ലക്ഷ്യമാക്കി നടപ്പിലാക്കിയ ഒട്ടേറെ വികസന പദ്ധതികള്‍ തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്നു. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്ത പദ്ധതികള്‍ മുടങ്ങുന്നത് കാര്‍ഷിക മേഖലയിലെ വികസന മുരടിപ്പിന് ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക ഇന്നും നീക്കിവെക്കുന്നത് കാര്‍ഷിക മേഖലക്ക് വേണ്ടിയാണ്. മുമ്പ് വി വി രാഘവന്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ നെല്‍കൃഷി ഗ്രൂപ്പ് ഫാമിങ്ങ് പദ്ധതി കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. തൊട്ടടുത്ത നെല്‍കര്‍ഷകരെയെല്ലാം സംഘടിപ്പിച്ച് ഒരേസമയം വിളവിറക്കല്‍, … Continue reading "ലാഭകരമായ കാര്‍ഷിക വികസന പദ്ധതികള്‍ തുടരണം"

Published On:Aug 10, 2017 | 2:20 pm

സംസ്ഥാനത്തെ കാര്‍ഷിക വികസനം ലക്ഷ്യമാക്കി നടപ്പിലാക്കിയ ഒട്ടേറെ വികസന പദ്ധതികള്‍ തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്നു. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്ത പദ്ധതികള്‍ മുടങ്ങുന്നത് കാര്‍ഷിക മേഖലയിലെ വികസന മുരടിപ്പിന് ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
സംസ്ഥാന ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക ഇന്നും നീക്കിവെക്കുന്നത് കാര്‍ഷിക മേഖലക്ക് വേണ്ടിയാണ്. മുമ്പ് വി വി രാഘവന്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ നെല്‍കൃഷി ഗ്രൂപ്പ് ഫാമിങ്ങ് പദ്ധതി കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. തൊട്ടടുത്ത നെല്‍കര്‍ഷകരെയെല്ലാം സംഘടിപ്പിച്ച് ഒരേസമയം വിളവിറക്കല്‍, വളപ്രയോഗം, സംരംക്ഷണ പ്രവര്‍ത്തനങ്ങള്‍, വിളവെടുക്കല്‍ എന്നിവ നടത്തിയതിന്റെ പ്രയോജനം ഒരു പ്രദേശമാകെ ലഭിച്ചിരുന്നു. തുടര്‍ന്ന് വന്ന സര്‍ക്കാറുകള്‍ ഇത്രയും താല്‍പര്യം കാണിക്കാത്തതിന്റെ പേരില്‍ ഈ പദ്ധതി നിലച്ചു. ചില സ്ഥലങ്ങളില്‍ നാമമാത്രമായി പദ്ധതി നടപ്പിലാക്കിയെങ്കിലും ഇവ നഷ്ടത്തിലാണെന്ന് പറഞ്ഞ് കര്‍ഷകര്‍ ഉപേക്ഷിച്ചു.
സ്വന്തമായി നെല്‍വയലുകളുണ്ടായിരുന്ന പലരും ലാഭകരമായി കൃഷി നടത്താന്‍ പറ്റാത്തതിനാല്‍ മറ്റ് കൃഷി രീതികളിലേക്ക് മാറി. ചിലര്‍ സ്ഥലം മണ്ണിട്ട് നികത്തി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. നെല്‍വയലുകള്‍ മണ്ണിട്ട് നികത്തരുതെന്ന നിയമം പോലും മറികടന്ന് വലിയ തോതില്‍ കൃഷിസ്ഥലം ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴും കാണുന്നത്. ഇതിന്റെ ദൂഷ്യഫലങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഇന്നനുഭവിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും അരിയും പച്ചക്കറിയും ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന പ്രവണത വര്‍ഷങ്ങളായി തുടരുകയാണ്.
കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കും സ്വന്തമായി കൃഷി സ്ഥലമുള്ളവര്‍ക്കും സഹായവും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി രൂപം നല്‍കിയ അഗ്രിക്ലിനിക്ക് പദ്ധതിയും ഇപ്പോള്‍ നിലവിലില്ല. പദ്ധതി വഴി കൃഷിഭവനുകളിലെ ഉദ്യോഗസ്ഥന്മാര്‍ ഒരു നിശ്ചിത ദിവസം പ്രത്യേക സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. ഓരോ കൃഷിഭവന്റെ പദ്ധതിയിലുള്ള നിരവധി കര്‍ഷകര്‍ പദ്ധതി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഈ പ്രവര്‍ത്തനം നിലച്ചത് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിന്റെ പേരിലാണ്. ഇന്ന് ഒട്ടേറെ വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ വീടിന്റെ മട്ടുപ്പാവിലും മുറ്റത്തും വിദ്യാലയങ്ങളിലും കൃഷി ചെയ്യുന്നതിന് താല്‍പര്യപ്പെടുന്നുണ്ട്. അത്തരക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന അഗ്രിക്ലിനിക്ക് പദ്ധതി ആവശ്യമായ സ്റ്റാഫിനെ നിയമിച്ച് തുടര്‍ന്നും നടപ്പിലാക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കര്‍ഷകരെയും താല്‍പര്യമുള്ളവരെയും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കേണ്ടിയിരിക്കുന്നു. കര്‍ഷകര്‍ക്ക് ലാഭകരവും പ്രയോജനകരവുമായ രീതിയില്‍ നടപ്പിലാക്കാന്‍ പറ്റുന്ന പഴയകാല പദ്ധതികളും തിരിച്ചുകൊണ്ടുവരാന്‍ നടപടി വേണം.

LIVE NEWS - ONLINE

 • 1
  2 hours ago

  നിപ വൈറസ്; ഒരാള്‍ കൂടി മരിച്ചു

 • 2
  6 hours ago

  ജൂണില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായി

 • 3
  6 hours ago

  സത്യസന്ധമായ കൃത്യനിര്‍വ്വഹണം ഭീഷണിയില്‍: മന്ത്രി കടന്നപ്പള്ളി

 • 4
  7 hours ago

  പുതുമഴ പെയ്തപ്പോള്‍ നഗരത്തില്‍ പരക്കെ കവര്‍ച്ചാശ്രമം

 • 5
  8 hours ago

  ചെങ്ങന്നൂര്‍; ഇടതുമുന്നണിക്ക് ആശങ്കയില്ല: കാനം

 • 6
  8 hours ago

  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്; എ ടി രമേശിനും സുരേന്ദ്രനും സാധ്യത

 • 7
  8 hours ago

  കാറ്റും മഴയും; വയല്‍ക്കിളി മാര്‍ച്ച് മാറ്റി

 • 8
  8 hours ago

  ജില്ലാതല പ്രവേശനോത്സവം കുഞ്ഞിമംഗലം സ്‌കൂളില്‍

 • 9
  8 hours ago

  മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതാവിന് തടവും പിഴയും