Tuesday, November 20th, 2018

കര്‍ഷകന്റെ ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്:  നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. പേരാമ്പ്ര ചെമ്പനോട് സ്വദേശി കാവില്‍ പുരയിടത്തില്‍ ജോയി എന്ന തോമസ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ കലക്ടര്‍ സസ്‌പെന്റ് ചെയ്തത്. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനു ശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകന്റെ നികുതി ഇന്നു തന്നെ സ്വീകരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. … Continue reading "കര്‍ഷകന്റെ ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍"

Published On:Jun 22, 2017 | 10:22 am

കോഴിക്കോട്:  നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. പേരാമ്പ്ര ചെമ്പനോട് സ്വദേശി കാവില്‍ പുരയിടത്തില്‍ ജോയി എന്ന തോമസ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ കലക്ടര്‍ സസ്‌പെന്റ് ചെയ്തത്. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനു ശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകന്റെ നികുതി ഇന്നു തന്നെ സ്വീകരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ജോയിയുടെ കുടുംബത്തിന്റെ കടം എഴുതുത്തള്ളാനും മകള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം കലക്ടര്‍ വ്യക്തമാക്കി.
വിശദമായി സര്‍ക്കാറിന് റിപ്പോര്‍ട്ടു കൊടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. സംഭവത്തില്‍ കര്‍ശന നിലപാടെടുക്കും. ഇവിടെ നിന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കും. മരിച്ച ജോയിയുടെ കുടുംബത്തോട് ദുഖമുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരാണ് ഉത്തരവാദി എന്നത് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. നികുതി സ്വീകരിക്കാമെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് എഴുതി വെച്ച സാഹചര്യത്തില്‍ നികുതി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കണം. വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളും. ധനസഹായത്തെ കുറിച്ച് മന്ത്രിസഭ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ തൂങ്ങിമരിക്കാനിടയായ സംഭവം സംസ്ഥാനത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ജോയിയുടെ മരണവാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ജോയിയുടെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി നാട്ടുകാര്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. തുടര്‍ന്നാണ് കലക്ടറെത്തി വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്തതായി അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ കലക്ടറോട് സംഭവത്തിന് ഉത്തരവാദികളായ വില്ലേജ് ഉദ്യോഗസ്ഥര്‍ നേരത്തെയും ഇത്തരത്തില്‍ പെരുമാറിയെന്ന് നാട്ടുകാര്‍ പറഞ്ഞു.

LIVE NEWS - ONLINE

 • 1
  2 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  3 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  5 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  7 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  9 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  10 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  11 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  11 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  12 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല