Thursday, August 22nd, 2019

ഫാനി ചുഴലി; ഇന്നും നാളെയും കാറ്റും മഴയും

കാച്ചി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നൂറോളം ബോട്ടുകളെക്കുറിച്ച് വിവരമില്ല.

Published On:Apr 29, 2019 | 9:22 am

തിരു: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട േഫാനി ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് ഇന്നും നാളെയും വിവിധയിടങ്ങളില്‍ മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്ന് പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്ക്പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.
അതിനിടെ കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നൂറോളം ബോട്ടുകളെക്കുറിച്ച് ഇനിയും വിവരം ഇല്ല.
ആഴക്കടലില്‍ മത്സ്യബന്ധനം നടത്തി മൂന്നാഴ്ചക്കുശേഷമാണ് ഈ ബോട്ടുകള്‍ സാധാരണ തിരികെ ഹാര്‍ബറില്‍ എത്തുന്നത്. ഇതിന് കണക്കാക്കി ഡീസല്‍ നിറച്ച് ഐസ് സ്‌റ്റോര്‍ ചെയ്താണ് ബോട്ടുകള്‍ കടലിലേക്ക് തിരിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    51 mins ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    2 hours ago

    കെവിന്‍ വധം…

  • 4
    2 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    2 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    3 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    4 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    4 hours ago

    സിന്ധു ക്വാര്‍ട്ടറില്‍