Saturday, February 23rd, 2019

രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍

      ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 23 സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന അംഗീകാരമില്ലാത്ത 279 കോളജുകളുടെ വിശദാംശങ്ങള്‍ ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡുക്കേഷനും പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന വാര്‍ഷിക അവലോകനത്തിലാണ് യു ജി സിയും എ ഐ സി ടിയും വ്യാജന്‍മാരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തലസ്ഥാനമായ ഡല്‍ഹി തന്നെയാണ് മുന്‍പന്തിയില്‍. … Continue reading "രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍"

Published On:Mar 20, 2017 | 10:49 am

Fake Universities Full

 

 

 
ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 23 സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന അംഗീകാരമില്ലാത്ത 279 കോളജുകളുടെ വിശദാംശങ്ങള്‍ ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡുക്കേഷനും പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന വാര്‍ഷിക അവലോകനത്തിലാണ് യു ജി സിയും എ ഐ സി ടിയും വ്യാജന്‍മാരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.
വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തലസ്ഥാനമായ ഡല്‍ഹി തന്നെയാണ് മുന്‍പന്തിയില്‍. ഇത്തരം 66 വ്യാജ കോളജുകളാണ് ഡല്‍ഹിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. ഒരു തരത്തിലുള്ള ബിരുദ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ യോഗ്യതയില്ലാത്തതാണ് ഈ കോളജുകളെന്ന് യു ജി സി വ്യക്തമാക്കുന്നു. 23 വ്യാജ സര്‍വകലാശാലകളില്‍ ഏഴെണ്ണം പ്രവര്‍ത്തിക്കുന്നതും രാജ്യ തലസ്ഥാനത്താണ്. ഉത്തര്‍പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ധാരാളം വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി കിഷനാട്ടത്തിന്റെ പേരും യു ജി സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വ്യാജ സര്‍വകലാശാലകളുടെ ലിസ്റ്റിലുണ്ട്. അടുത്ത അധ്യയന വര്‍ഷം അഡ്മിന്‍ നടപടികള്‍ നടത്തരുതെന്ന് കാട്ടി ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും യു ജി സി വക്താക്കള്‍ അറിയിച്ചു.
അംഗീകാരമില്ലാത്ത സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടിക ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നടപടികള്‍ക്കായി അയച്ചിട്ടുണ്ടെന്ന് യു ജി സി അറിയിച്ചു. വ്യാജന്‍മാര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടതായി കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ ഈയിടെ രാജ്യസഭയെ അറിയിച്ചിരുന്നു.
വ്യാജ സര്‍വകലാശാലകളുടെയും കോളജുകളുടെയും പട്ടിക www.ugc.ac.in, www.aicte-india.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    5 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    37 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    2 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    2 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം