Tuesday, November 20th, 2018

വ്യാജ ആര്‍സി ഉണ്ടാക്കി വില്‍പ്പന നടത്തിവന്ന സംഘം അറസ്റ്റില്‍

മലപ്പുറം: മഞ്ചേരിയില്‍ നിന്നും വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് വ്യാജ ആര്‍സി ഉണ്ടാക്കി വില്‍പ്പന നടത്തിവന്ന സംഘം അറസ്റ്റില്‍. നിലമ്പൂര്‍ അകമ്പാടം വട്ടപ്പറമ്പന്‍ അബ്ദുള്‍ റസാഖ്, ഇരിങ്ങാലക്കുട സ്വദേശി ജോഷി എന്ന ജോഷ്, തൃശൂര്‍ ഇറവ് സ്വദേശി മണിലാല്‍എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശി ഷിജുവിന്റെ ഉടമസ്ഥതയില്‍ ഉള്ള ഇന്നോവ കഴിഞ്ഞ ജനുവരി 9ന് നിലമ്പൂര്‍ സ്വദേശികളായ നൗഷാദും റസാഖും ചേര്‍ന്ന് കൊണ്ടുപോയി തൃശ്ശൂര്‍ സ്വദേശിയായ ജോഷിയുടെ സഹായത്തോടെ വ്യാജരേഖ ഉണ്ടാക്കി വാഹനം വില്‍പ്പന നടത്തി എന്ന പരാതിയില്‍ കേസെടുത്ത് … Continue reading "വ്യാജ ആര്‍സി ഉണ്ടാക്കി വില്‍പ്പന നടത്തിവന്ന സംഘം അറസ്റ്റില്‍"

Published On:May 12, 2018 | 8:09 am

മലപ്പുറം: മഞ്ചേരിയില്‍ നിന്നും വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് വ്യാജ ആര്‍സി ഉണ്ടാക്കി വില്‍പ്പന നടത്തിവന്ന സംഘം അറസ്റ്റില്‍. നിലമ്പൂര്‍ അകമ്പാടം വട്ടപ്പറമ്പന്‍ അബ്ദുള്‍ റസാഖ്, ഇരിങ്ങാലക്കുട സ്വദേശി ജോഷി എന്ന ജോഷ്, തൃശൂര്‍ ഇറവ് സ്വദേശി മണിലാല്‍എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശി ഷിജുവിന്റെ ഉടമസ്ഥതയില്‍ ഉള്ള ഇന്നോവ കഴിഞ്ഞ ജനുവരി 9ന് നിലമ്പൂര്‍ സ്വദേശികളായ നൗഷാദും റസാഖും ചേര്‍ന്ന് കൊണ്ടുപോയി തൃശ്ശൂര്‍ സ്വദേശിയായ ജോഷിയുടെ സഹായത്തോടെ വ്യാജരേഖ ഉണ്ടാക്കി വാഹനം വില്‍പ്പന നടത്തി എന്ന പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഈ സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് 4 ദിവസം മുന്‍പ് രണ്ടാം പ്രതി റസാഖ് കോടതിയില്‍ കീഴങ്ങിയത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിലാണ് ഈ സംഘത്തിലെ മറ്റു പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിക്കുന്നത്. തുടര്‍ന്ന് തൃശൂര്‍ ചാലക്കുടി, ഇരിഞ്ഞാലക്കുട സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസില്‍ രണ്ടു ദിവസം മുന്‍പാണ് ജോഷി ജാമ്യത്തില്‍ ഇറങ്ങിയതെന്ന് കണ്ടെത്തി. ഇയാളെ തൃശ്ശൂരില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തതില്‍ എറണാംകുളം പറവൂര്‍ സ്വദേശിയില്‍ നിന്നും വാഹനം കണ്ടെടുത്തു. ഇവര്‍ നിര്‍മ്മിച്ച വ്യാജരേഖകളും കണ്ടെടുത്തിട്ടുണ്ട്. വ്യാജരേഖകള്‍ നിര്‍മ്മിച്ച തൃശൂര്‍ സ്വദേശി മണിയേയും പിടികൂടിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    3 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    5 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    7 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    9 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    10 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    11 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    11 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    12 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല