Saturday, September 22nd, 2018

വിദേശ ജോലി തട്ടിപ്പ്; മുഖ്യപ്രതി ഉണ്ണി പാസ്റ്റര്‍ അറസ്റ്റില്‍

പത്തനംതിട്ട: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി ഉണ്ണി പാസ്റ്റര്‍ പിടിയില്‍. തൃശൂര്‍ ഒല്ലൂക്കര നെട്ടിശേരി പനഞ്ചകം പുളിക്കപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണന്‍ നായരെയാണ് (ഉണ്ണി ജയിംസ്–52) കോയിപ്രം പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയ കാര്‍ണിവല്‍ ക്രൂസ് കപ്പലിലേക്ക് വീസ നല്‍കാമെന്നും പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് ചെങ്ങന്നൂര്‍, കവിയൂര്‍, തിരുവല്ല, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ നിന്നുള്ള ഒട്ടേറെ ആളുകളില്‍ നിന്ന് ആറു മുതല്‍ എഴു ലക്ഷം രൂപ വരെ … Continue reading "വിദേശ ജോലി തട്ടിപ്പ്; മുഖ്യപ്രതി ഉണ്ണി പാസ്റ്റര്‍ അറസ്റ്റില്‍"

Published On:Aug 8, 2018 | 8:04 am

പത്തനംതിട്ട: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി ഉണ്ണി പാസ്റ്റര്‍ പിടിയില്‍. തൃശൂര്‍ ഒല്ലൂക്കര നെട്ടിശേരി പനഞ്ചകം പുളിക്കപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണന്‍ നായരെയാണ് (ഉണ്ണി ജയിംസ്–52) കോയിപ്രം പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയ കാര്‍ണിവല്‍ ക്രൂസ് കപ്പലിലേക്ക് വീസ നല്‍കാമെന്നും പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് ചെങ്ങന്നൂര്‍, കവിയൂര്‍, തിരുവല്ല, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ നിന്നുള്ള ഒട്ടേറെ ആളുകളില്‍ നിന്ന് ആറു മുതല്‍ എഴു ലക്ഷം രൂപ വരെ വിവിധ തവണകളായി വാങ്ങിയിട്ടുണ്ടെന്നും സംസ്ഥാനത്തു വിവിധയിടങ്ങളിലെ ആളുകളില്‍ നിന്ന് 1.5 കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കും ഇദ്ദേഹം നിര്‍ദേശിച്ച നൈജീരിയ, കെനിയ എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്കുമാണ് ആളുകളില്‍ നിന്നും പണം നിക്ഷേപിച്ചിരുന്നതെന്നും ഉണ്ണി പാസ്റ്റര്‍ എന്ന പേരില്‍ സുവിശേഷ പ്രസംഗകന്റെ വേഷത്തിലാണ് ഇയാള്‍ പലസ്ഥലങ്ങളില്‍ നിന്നും പണം തട്ടിയതെന്നും പോലീസ് പറഞ്ഞു. വീസ ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു പലരും പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയും പിന്നീട് ഇയാള്‍ ചെന്നൈ, ബെംഗളൂരു, മൂംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിക്കുകയുമായിരുന്നു. പോലീസ് പിടിയിലാകുമ്പോള്‍ ചെന്നൈ സാലിഗ്രാം കെകെ നഗറില്‍ വിജയരാഘവപുരത്ത് നാലാം നമ്പര്‍ തെരുവില്‍ ഇളങ്കോ ഇല്ലത്ത് വാടകക്ക് താമസിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    5 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    10 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള