Sunday, September 23rd, 2018

കള്ളനോട്ടും പ്രിന്റര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി ഒരാള്‍ പിടിയില്‍

മലപ്പുറം: 2.45 ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്റര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പിടികൂടി. സംഘത്തിലെ പ്രധാനിയായ എറണാകുളം കാക്കനാട് ചെമ്പുമുക്ക് കെകെ റോഡില്‍ ടിഐ വില്‍ബര്‍ട്ടി(43)നെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് ഓഫിസ് റോഡിലെ വാടകവീട്ടില്‍ സജ്ജമാക്കിയ കള്ളനോട്ടടി കേന്ദ്രമാണ് പോലീസ് കണ്ടെത്തിയത്. ഇവിടെ നിന്നും 2000 രൂപയുടെ 119 നോട്ടും 500 രൂപയുടെ 15 നോട്ടുമാണ് പിടിച്ചെടുത്തത്. എറണാകുളം, തൃശൂര്‍ സ്വദേശികളടങ്ങുന്ന സംഘം 14ന് ആണ് മലപ്പുറത്ത് വീടെടുത്തത്. കള്ളനോട്ട് പരീക്ഷിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് സംഘത്തിലെ ഒരാള്‍ … Continue reading "കള്ളനോട്ടും പ്രിന്റര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി ഒരാള്‍ പിടിയില്‍"

Published On:May 31, 2018 | 8:07 am

മലപ്പുറം: 2.45 ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്റര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പിടികൂടി. സംഘത്തിലെ പ്രധാനിയായ എറണാകുളം കാക്കനാട് ചെമ്പുമുക്ക് കെകെ റോഡില്‍ ടിഐ വില്‍ബര്‍ട്ടി(43)നെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് ഓഫിസ് റോഡിലെ വാടകവീട്ടില്‍ സജ്ജമാക്കിയ കള്ളനോട്ടടി കേന്ദ്രമാണ് പോലീസ് കണ്ടെത്തിയത്. ഇവിടെ നിന്നും 2000 രൂപയുടെ 119 നോട്ടും 500 രൂപയുടെ 15 നോട്ടുമാണ് പിടിച്ചെടുത്തത്. എറണാകുളം, തൃശൂര്‍ സ്വദേശികളടങ്ങുന്ന സംഘം 14ന് ആണ് മലപ്പുറത്ത് വീടെടുത്തത്. കള്ളനോട്ട് പരീക്ഷിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് സംഘത്തിലെ ഒരാള്‍ നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയതോടെയാണ് പോലീസിന് സൂചന ലഭിച്ചത്. തിരക്കേറിയ സമയത്ത് നോട്ട് മാറാനായിരുന്നു ശ്രമം. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ നല്‍കിയ വിവരമനുസരിച്ച് വില്‍ബര്‍ട്ടിനെ പിന്തുടര്‍ന്ന് പോലീസ് വാടകവീട് കണ്ടെത്തുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. വില്‍ബര്‍ട്ടി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 2
    4 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 3
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 4
    7 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    7 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 6
    19 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 7
    20 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 8
    23 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 9
    1 day ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി