Monday, November 19th, 2018

70 കുപ്പി വ്യാജ വിദേശമദ്യവുമായി യുവതി പിടില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ 70 കുപ്പി വ്യാജ വിദേശമദ്യവുമായി യുവതി പിടില്‍. മാവേലിക്കര കറ്റാനം പള്ളിക്കല്‍ ചന്ദ്രാലയം വീട്ടില്‍ നിന്നും കറ്റാനം കുമ്പഴ വീട്ടില്‍ വാടകക്ക് താമസിക്കുന്ന എല്‍ ശോഭന(41)യാണ് പിടിയിലായത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യാജ വിദേശമദ്യ മാഫിയ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാജ വിദേശമദ്യം നിര്‍മിച്ച് വിതരണം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നു ഷാഡോ എക്‌സൈസ് സംഘം നടത്തിയ … Continue reading "70 കുപ്പി വ്യാജ വിദേശമദ്യവുമായി യുവതി പിടില്‍"

Published On:Sep 12, 2018 | 8:00 am

കൊല്ലം: കരുനാഗപ്പള്ളിയില്‍ 70 കുപ്പി വ്യാജ വിദേശമദ്യവുമായി യുവതി പിടില്‍. മാവേലിക്കര കറ്റാനം പള്ളിക്കല്‍ ചന്ദ്രാലയം വീട്ടില്‍ നിന്നും കറ്റാനം കുമ്പഴ വീട്ടില്‍ വാടകക്ക് താമസിക്കുന്ന എല്‍ ശോഭന(41)യാണ് പിടിയിലായത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യാജ വിദേശമദ്യ മാഫിയ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാജ വിദേശമദ്യം നിര്‍മിച്ച് വിതരണം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നു ഷാഡോ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ശോഭന പിടിയിലായത്. കറ്റാനം, ഞക്കനാല്‍, വയനകം ഭാഗങ്ങളില്‍ വ്യാജമദ്യത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ബിജുവില്‍ അന്വേഷണം എത്തുകയും ഇയാളും കൂടെ താമസിക്കുന്ന ശോഭനയും സ്‌കൂട്ടറില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടയില്‍ ബിജു എക്‌സൈസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. സ്‌കൂട്ടറില്‍ നിന്നു 25 കുപ്പി വ്യാജ വിദേശമദ്യം കണ്ടെടുത്തു. ശോഭനയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വാടകയ്ക്കു താമസിക്കുന്ന കറ്റാനത്തെ വീട്ടില്‍ നിന്നു 45 കുപ്പി വ്യാജ വിദേശമദ്യവും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശോഭനയെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    17 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’