Friday, September 21st, 2018

എല്‍ഐസി ഏജന്റെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

കോഴിക്കോട്: എല്‍ഐസി ഏജന്റ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ. ചെലവൂര്‍ കട്ടക്കയം ഹൗസില്‍ അഗസ്ത്യന്റെ ഭാര്യ കെജെ സെലീനയാണ് പോലീസിന്റെ പിടിയിലായത്. എല്‍ഐസി ഏജന്റ് ആയിരുന്ന സെലീനയെ 2011 മുതല്‍ എല്‍ഐസി അധികൃതര്‍ എജന്റ് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത് മറച്ച് വെച്ച് കൊണ്ടായിരുന്നു സെലീന നഗരത്തില്‍ എജന്റ് ആണെന്ന രീതിയില്‍ പ്രവര്‍ത്തിച്ചത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോണ്‍വെന്റില്‍ എല്‍ഐസി ഏജന്റ് ആണെന്ന വ്യാജനേ സെലീന എത്തുകയും അവിടുത്തെ അധികാരികളെ കണ്ട് എല്‍ഐസിയുടെ ഇല്ലാത്ത … Continue reading "എല്‍ഐസി ഏജന്റെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍"

Published On:Jul 24, 2018 | 8:08 am

കോഴിക്കോട്: എല്‍ഐസി ഏജന്റ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ. ചെലവൂര്‍ കട്ടക്കയം ഹൗസില്‍ അഗസ്ത്യന്റെ ഭാര്യ കെജെ സെലീനയാണ് പോലീസിന്റെ പിടിയിലായത്. എല്‍ഐസി ഏജന്റ് ആയിരുന്ന സെലീനയെ 2011 മുതല്‍ എല്‍ഐസി അധികൃതര്‍ എജന്റ് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത് മറച്ച് വെച്ച് കൊണ്ടായിരുന്നു സെലീന നഗരത്തില്‍ എജന്റ് ആണെന്ന രീതിയില്‍ പ്രവര്‍ത്തിച്ചത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോണ്‍വെന്റില്‍ എല്‍ഐസി ഏജന്റ് ആണെന്ന വ്യാജനേ സെലീന എത്തുകയും അവിടുത്തെ അധികാരികളെ കണ്ട് എല്‍ഐസിയുടെ ഇല്ലാത്ത പദ്ധതികളെ കുറിച്ച് പരിചയപ്പെടുത്തി. സാധാരണ ബാങ്കുകള്‍ നല്‍കുന്ന പലിശയേക്കാള്‍ കൂടുതലായിരുന്നു സെലീന വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ ആകൃഷ്ഠരായി കോണ്‍വെന്റിലെ അന്തേവാസികള്‍ സെലീനയുടെ കയ്യില്‍ പണം കൊടുക്കുകയായിരുന്നു. 20 അന്തേവാസികളില്‍ നിന്നായി 12 ലക്ഷത്തോളം രൂപയാണ് സെലീന തട്ടിയെടുത്തത്. വാങ്ങിയ പണത്തിന് എല്‍ഐസി യുടെ രശീതി രണ്ടു ദിവസം കഴിഞ്ഞ് കൊണ്ട് തരാം എന്നായിരുന്നു പറഞ്ഞിരുന്നത്. പണം വാങ്ങി പോയി രണ്ട് ദിവസം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും രശീതി സെലീന കൊണ്ട് കൊടുത്തില്ല. ഇതില്‍ സംശയം തോന്നിയ കോണ്‍വെന്റ് അധികൃതര്‍ പല തവണ സെലീനയെ ബന്ധപ്പെട്ടങ്കിലും ഇവര്‍ പലകാരണങ്ങള്‍ പറഞ്ഞ് മുങ്ങുകയായിരുന്നു. തട്ടിപ്പ് ബോധ്യപ്പെട്ട കോണ്‍വെന്റ് അധികാരികള്‍ സെലീന താമസിക്കുന്ന മെഡിക്കല്‍ കോളേജിന് സമീപത്തെ വീട്ടില്‍ എത്തുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. പണം തിരികെ നല്‍കാന്‍ കൂട്ടാക്കാതായപ്പോള്‍ പോലീസില്‍ പരാതി നല്‍കാന്‍ കോണ്‍വെന്റ് അധികൃതര്‍ തയ്യാറാവുകയായിരുന്നു. ഈ വിവരം മനസ്സിലാക്കി അടുത്ത ദിവസം തന്നെ തട്ടിപ്പ് നടത്തിയ യുവതി കോണ്‍വെന്റില്‍ എത്തി ആറ് ലക്ഷം രൂപ മടക്കി കൊടുത്തു. പിന്നീടുള്ള ആറ് ലക്ഷം രൂപ തിരികെ നല്‍കാഞ്ഞപ്പോള്‍ കോണ്‍വെന്റ് അധികൃതര്‍സിറ്റി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോജിന് മുമ്പാകെ പരാതി നല്‍കി. നഗരം പോലീസിന്റെ അന്വേഷണത്തില്‍ സെലീന തട്ടിപ്പ് കാരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ താമസിച്ചിക്കുന്ന മെഡിക്കല്‍ കോളേജിന് സമീപത്തെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.

LIVE NEWS - ONLINE

  • 1
    44 mins ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    2 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    2 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    2 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    2 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    3 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    4 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    4 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    5 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച