Sunday, July 21st, 2019

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍

കൊച്ചി: അമേരിക്കന്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി മൂന്നു വര്‍ഷമായി മുങ്ങിനടന്നയാള്‍ പിടിയില്‍. മധ്യപ്രദേശ് സ്വദേശി നന്ദകിഷോര്‍(40) ആണ് വരാപ്പുഴ പോലീസിന്റെ പിടിയിലായത്. വരാപ്പുഴ സ്വദേശി ജോസ് കൊറയയാണ് തട്ടിപ്പിന് ഇരയായത്. ഇമെയില്‍ സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തിയത്. അമേരിക്കന്‍ കമ്പനിയില്‍ ജോലി തരപ്പെടുത്തുന്നതിനായി രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ഇയാള്‍ ജോസ് കൊറയയില്‍നിന്നും തട്ടിയെടുത്തത്. ഇയാള്‍ ആവശ്യപ്പെട്ടത് പ്രകാരം ഐസിഐസിഐ ബാങ്ക് വഴിയാണ് പണം അടച്ച് നല്‍കിയത്. ഇ മെയില്‍ … Continue reading "ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍"

Published On:Jun 20, 2018 | 8:00 am

കൊച്ചി: അമേരിക്കന്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി മൂന്നു വര്‍ഷമായി മുങ്ങിനടന്നയാള്‍ പിടിയില്‍. മധ്യപ്രദേശ് സ്വദേശി നന്ദകിഷോര്‍(40) ആണ് വരാപ്പുഴ പോലീസിന്റെ പിടിയിലായത്. വരാപ്പുഴ സ്വദേശി ജോസ് കൊറയയാണ് തട്ടിപ്പിന് ഇരയായത്. ഇമെയില്‍ സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തിയത്. അമേരിക്കന്‍ കമ്പനിയില്‍ ജോലി തരപ്പെടുത്തുന്നതിനായി രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ഇയാള്‍ ജോസ് കൊറയയില്‍നിന്നും തട്ടിയെടുത്തത്. ഇയാള്‍ ആവശ്യപ്പെട്ടത് പ്രകാരം ഐസിഐസിഐ ബാങ്ക് വഴിയാണ് പണം അടച്ച് നല്‍കിയത്. ഇ മെയില്‍ വഴി നല്‍കിയ ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് ജോസ് കൊറയ ഇയാളുടെ അക്കൗണ്ടിലേക്ക് പണം ഇട്ടത്. ജോലി കിട്ടാതായതോടെ ഇയാളെ പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് വരാപ്പുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരനില്‍നിന്നു ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മധ്യപ്രദേശിലെ റേവയില്‍നിന്നും പിടികൂടുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു