Tuesday, October 16th, 2018

ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്, മൂന്ന് പേര്‍ കൂടി പിടിയില്‍

ഇവര്‍ സഞ്ചരിച്ച ഒരു ഇന്നോവ കാറും ബൊലേറോ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Published On:Oct 9, 2018 | 2:17 pm

തലശ്ശേരി: തലശ്ശേരിയിലെ മത്സ്യ വ്യാപാരിയുടെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട് പരിശോധന നടത്തി ഇരുപത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ കൂടി തലശ്ശേരി സി ഐ എം പി ആസാദും സംഘവും തൃശൂരില്‍ നിന്നും പിടികൂടി. പ്രതികളെ വാഹനങ്ങളില്‍ കൊണ്ട് പോയ രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ഒരു ഇന്നോവ കാറും ബൊലേറോ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തൃശൂര്‍ തമ്പാനൂരിലെ പള്ളി പറമ്പില്‍ ആല്‍ബിന്‍ (31) കൊടകര ചാത്തന്‍ പ്ലാക്കല്‍ രജീഷ് (32) ആലത്തൂര്‍ കരിങ്കയത്തില്‍ വടുകൂന്നേല്‍ ഷിജു എന്ന ആന്റോ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ തൃശൂര്‍ പോലീന്റെ സഹായത്തോടെയാണ് പിടികൂടുന്നതും. ആന്റോ ആണ് പോലീസ് ഓഫീസര്‍ ചമഞ്ഞ് മജീദിന്റെ വീട്ടില്‍ വ്യാജ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധന നടത്തിയത്.
ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എ എസ് പി ചൈത്രതെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം തീരദേശ പോലീസ് സ്റ്റേഷനിലെ എസ് ഐ ബിജു, തലശ്ശേരി പോലീസ് സ്റ്റേഷനിലെ രാജീവന്‍ വളയം, എ എസ് പിയുടെ ക്രൈം സക്വാഡിലെ മീറജ്, സുജേഷ്, രാജീവന്‍, ശ്രീജേഷ് തുടങ്ങിയവരാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. നിലവില്‍ ഏഴ് പേര്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ, അറുമുഖന്‍, വക്കീല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരാളെ കൂടി പിടികൂടാനുണ്ടെന്നും സി ഐ എം പി ആസാദ് അറിയിച്ചു. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. പിന്നീട് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ കുടുതല്‍ തെളിവിലേക്കായ് ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങളും കോടതി മുമ്പാകെ ഹാജരാക്കും

LIVE NEWS - ONLINE

  • 1
    1 hour ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    3 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    6 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    7 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    10 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    10 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു