Thursday, September 20th, 2018

മുക്കുപണ്ടപ്പണയ തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് വായ്പക്ക് ശ്രമിച്ച, തൂത മണലിപ്പറമ്പില്‍ മുഹമ്മദ് റൗഫി(34)നെ പോലീസ് അറസ്റ്റ്‌ചെയ്തു. പെരിന്തല്‍മണ്ണ അര്‍ബണ്‍ സഹകരണ ബാങ്കിന്റെ പെരിന്തല്‍മണ്ണ സായാഹ്‌ന ശാഖയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. പത്തുഗ്രാം തൂക്കം വരുന്ന ഏഴു വളകളാണ് ഇയാള്‍ നല്‍കിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടത്തിയതായി വ്യക്തമായത്. ബാങ്കിന്റെ തൂത ശാഖയിലും പ്രതി സമാന തട്ടിപ്പ് നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തൂതയില്‍ 34.26 ഗ്രാം മുക്കുപണ്ടം പണയംവച്ച് 85000 രൂപ ഇയാള്‍ വായ്പയെടുത്തതായി … Continue reading "മുക്കുപണ്ടപ്പണയ തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍"

Published On:Aug 1, 2018 | 8:05 am

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് വായ്പക്ക് ശ്രമിച്ച, തൂത മണലിപ്പറമ്പില്‍ മുഹമ്മദ് റൗഫി(34)നെ പോലീസ് അറസ്റ്റ്‌ചെയ്തു. പെരിന്തല്‍മണ്ണ അര്‍ബണ്‍ സഹകരണ ബാങ്കിന്റെ പെരിന്തല്‍മണ്ണ സായാഹ്‌ന ശാഖയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. പത്തുഗ്രാം തൂക്കം വരുന്ന ഏഴു വളകളാണ് ഇയാള്‍ നല്‍കിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടത്തിയതായി വ്യക്തമായത്. ബാങ്കിന്റെ തൂത ശാഖയിലും പ്രതി സമാന തട്ടിപ്പ് നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തൂതയില്‍ 34.26 ഗ്രാം മുക്കുപണ്ടം പണയംവച്ച് 85000 രൂപ ഇയാള്‍ വായ്പയെടുത്തതായി പോലീസ് പറഞ്ഞു. മലപ്പുറം സ്വദേശിയാണ് മുക്കുപണ്ടം ഏല്‍പിച്ചതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    10 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    49 mins ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    3 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    4 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    6 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    6 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    7 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    8 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    8 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല