Tuesday, June 18th, 2019

വ്യജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ്; സ്ത്രീ അറസ്റ്റില്‍

ഇടുക്കി: രാജാക്കാട് സേനാപതി, മുക്കുടില്‍ മൂന്ന് വര്‍ഷത്തോളമായി ഡോക്ടര്‍ ചമഞ്ഞ് അലോപ്പതി ചികിത്സ നടത്തിവന്ന സ്ത്രീയെ ശാന്തമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. കാന്തിപ്പാറ, കൈതവളപ്പില്‍ ബിനി ജെയ്‌സണി(41) നെയാണ് ശാന്തമ്പാറ എസ്‌ഐ, വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞ ദിവസം വീടിനകത്ത് വീണ് തലക്ക്പരിക്കേറ്റ മുക്കുടിലില്‍ 82 കാരിയായ വൃദ്ധയെ പ്രാഥമിക ചികിത്സക്കായി ബിനിയുടെ നിരഞ്ജന ക്ലിനിക്കിലെത്തിച്ചിരുന്നു. ബോധം നഷ്ടപ്പെട്ട വൃദ്ധയുടെ മുറിവ് വേഗത്തില്‍ തുന്നിക്കെട്ടിയില്ലെങ്കില്‍ അപകടമാണെന്ന് പറഞ്ഞ ബിനി ക്ലിനിക്കിലെ ഓപ്പറേഷന്‍ തിയറ്ററിന് … Continue reading "വ്യജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ്; സ്ത്രീ അറസ്റ്റില്‍"

Published On:Aug 6, 2018 | 8:03 am

ഇടുക്കി: രാജാക്കാട് സേനാപതി, മുക്കുടില്‍ മൂന്ന് വര്‍ഷത്തോളമായി ഡോക്ടര്‍ ചമഞ്ഞ് അലോപ്പതി ചികിത്സ നടത്തിവന്ന സ്ത്രീയെ ശാന്തമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. കാന്തിപ്പാറ, കൈതവളപ്പില്‍ ബിനി ജെയ്‌സണി(41) നെയാണ് ശാന്തമ്പാറ എസ്‌ഐ, വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞ ദിവസം വീടിനകത്ത് വീണ് തലക്ക്പരിക്കേറ്റ മുക്കുടിലില്‍ 82 കാരിയായ വൃദ്ധയെ പ്രാഥമിക ചികിത്സക്കായി ബിനിയുടെ നിരഞ്ജന ക്ലിനിക്കിലെത്തിച്ചിരുന്നു. ബോധം നഷ്ടപ്പെട്ട വൃദ്ധയുടെ മുറിവ് വേഗത്തില്‍ തുന്നിക്കെട്ടിയില്ലെങ്കില്‍ അപകടമാണെന്ന് പറഞ്ഞ ബിനി ക്ലിനിക്കിലെ ഓപ്പറേഷന്‍ തിയറ്ററിന് സമാനമായ മുറിയില്‍ കയറ്റി. തലയില്‍ ആഴത്തില്‍ മുറിവേറ്റിരിക്കുകയാണെന്നും ഏഴ് തുന്നിക്കെട്ട് തലക്കകത്തും എട്ട് തുന്നിക്കെട്ട് പുറത്തും വേണ്ടിവന്നെന്നുമാണ് ഇവര്‍ ബന്ധുക്കളോട് പറഞ്ഞത്. ചികിത്സക്കായി 4075 രൂപയുടെ ബില്ല് നല്‍കിയതോടെ അമിത ഫീസിനെ ചൊല്ലി ബന്ധുക്കളുമായി തര്‍ക്കമുണ്ടാകുകയും ഇതോടെ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്യുകയായിരുന്നു. തളര്‍ച്ചയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടര്‍ന്ന് വൃദ്ധയെ രാജാക്കാട്ടിലെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വ്യാജചികിത്സയുടെ വിവരം പുറംലോകമറിയുന്നത്. ചികിത്സ നടത്തിയതിന് ബിനി നല്‍കിയ മരുന്നുകളുടെ കുറിപ്പടയും ബില്ലും ആശുപത്രി അധികൃതര്‍ക്ക് നല്‍കിയിരുന്നു. തലയ്ക്കകത്ത് തുന്നിക്കെട്ടു നടത്താന്‍ സാധിക്കില്ലെന്നും ഇത് വ്യാജചികിത്സയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ നഴ്‌സിങ് ഡിപ്ലോമ പഠിച്ചതിന് ശേഷം സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത പരിചയമുള്ള ബിനി ഡോക്ടര്‍ ചമഞ്ഞാണ് ഉള്‍ഗ്രാമമായ മുക്കുടിലില്‍ വ്യാജചികിത്സ നടത്തിവന്നതെന്ന് പോലീസ് പറഞ്ഞു. ബിനിയെ കോടതിയില്‍ ഹാജരാക്കി.

LIVE NEWS - ONLINE

  • 1
    7 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    9 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    10 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    12 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    16 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    16 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    16 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    16 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    17 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു