Saturday, February 16th, 2019

കള്ളക്കേസ് സൃഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍

ഒറ്റപ്പാലം: അനധികൃത മണല്‍ക്കടത്ത് റവന്യു സംഘത്തെ അറിയിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മൂവര്‍സംഘം അറസ്റ്റില്‍. കുളപ്പുള്ളി സ്വദേശികളായ ഷെഫീക്ക്(24), അക്ബറലി(25), വാടാനാംകുറുശി സ്വദേശി അഹമ്മദ് കബീര്‍(25) എന്നിവരാണ് അറസ്റ്റിലായത്. വാടാനാംകുറുശി കിഴക്കേതില്‍ ഹൈദരലി(25)യുടെ ഓട്ടോറിക്ഷ വീട്ടുമുറ്റത്തു നിന്നു തള്ളിക്കൊണ്ടുപോയി മണല്‍നിറച്ചു റോഡില്‍ ഉപേക്ഷിച്ചു പൊലീസിനെ കൊണ്ടു പിടിപ്പിക്കുകയായിരുന്നു സംഘം. കുഴിയാനാംകുന്ന് നമ്പ്രം കടവില്‍ അനധികൃത കടത്തിനു സംഭരിച്ചിരുന്ന 1600 ചാക്ക് മണല്‍ കഴിഞ്ഞ 26നു റവന്യു സ്‌ക്വാഡിനെ കൊണ്ടു പിടിപ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണു … Continue reading "കള്ളക്കേസ് സൃഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍"

Published On:Sep 2, 2013 | 4:37 pm

ഒറ്റപ്പാലം: അനധികൃത മണല്‍ക്കടത്ത് റവന്യു സംഘത്തെ അറിയിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മൂവര്‍സംഘം അറസ്റ്റില്‍. കുളപ്പുള്ളി സ്വദേശികളായ ഷെഫീക്ക്(24), അക്ബറലി(25), വാടാനാംകുറുശി സ്വദേശി അഹമ്മദ് കബീര്‍(25) എന്നിവരാണ് അറസ്റ്റിലായത്. വാടാനാംകുറുശി കിഴക്കേതില്‍ ഹൈദരലി(25)യുടെ ഓട്ടോറിക്ഷ വീട്ടുമുറ്റത്തു നിന്നു തള്ളിക്കൊണ്ടുപോയി മണല്‍നിറച്ചു റോഡില്‍ ഉപേക്ഷിച്ചു പൊലീസിനെ കൊണ്ടു പിടിപ്പിക്കുകയായിരുന്നു സംഘം. കുഴിയാനാംകുന്ന് നമ്പ്രം കടവില്‍ അനധികൃത കടത്തിനു സംഭരിച്ചിരുന്ന 1600 ചാക്ക് മണല്‍ കഴിഞ്ഞ 26നു റവന്യു സ്‌ക്വാഡിനെ കൊണ്ടു പിടിപ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണു യുവാക്കള്‍ കള്ളക്കേസ് ചമ്ക്കാന്‍ ശ്രമിച്ചതെന്നു പൊലീസ് അറിയിച്ചു.
ഹൈദരലിയുടെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പിറ്റേന്നു രാവിലെ കാണാതാവുകയായിരുന്നു. പരാതിയുമായി ഹൈദരലി ഷൊര്‍ണൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തുമ്പോഴേക്കും ഓട്ടോറിക്ഷ മണല്‍ കയറ്റിയ നിലയില്‍ കസ്റ്റഡിയിലായിരുന്നു. ഓട്ടോറിക്ഷയില്‍ മണല്‍കടത്തിയെന്ന് ആരോപിച്ചു ഹൈദരലിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ വാദി പ്രതിയാകുന്ന നിലയിലായി കാര്യങ്ങള്‍.
വിവരമറിഞ്ഞു ഷൊര്‍ണൂരിലെത്തിയ സിഐ, ഹൈദരലിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു ഗൂഢാലോചന വെളിപ്പെട്ടത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം മൂവര്‍ സംഘത്തിലെത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    56 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 2
    56 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    1 hour ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 4
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 5
    1 hour ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 6
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    3 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു