Tuesday, September 25th, 2018

വ്യാജ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

കോട്ടയം: കടുത്തുരുത്തിയില്‍ വ്യാജ ആയുര്‍വേദ ഡോക്ടര്‍ പിടിയിലായി. എറണാകുളം മൂവാറ്റുപുഴ ഇലഞ്ഞി അന്ത്യാല്‍ മേലൊണ്ണായില്‍ വീട്ടില്‍ ജോയി വര്‍ഗീസ്(49) ആണ് അറസ്റ്റിലായത്. ഞീഴൂരിലുള്ള ഒരു വീട്ടില്‍ പെണ്‍കുട്ടി തനിച്ചുള്ള സമയത്ത് എത്തി ആയുര്‍വേദ ഡോക്ടറാണന്നും തിരുമ്മല്‍ ചികില്‍സ നടത്താമെന്നും പറഞ്ഞു. മാതാപിതാക്കള്‍ വന്നിട്ടു മതിയെന്ന് കുട്ടി പറഞ്ഞപ്പോള്‍ രണ്ടു വിസിറ്റിങ് കാര്‍ഡുകള്‍ നല്‍കിയിട്ട് മടങ്ങി. അടുത്ത വീട്ടിലെത്തിയ പ്രതി ഭാര്യക്ക് അസുഖമാണെന്നും ചികിത്സക്ക് സഹായം വേണമെന്നുമാണ് പറഞ്ഞത്. ഇവിടെ നിന്നും പണം കിട്ടി. വേറൊരു വീട്ടില്‍ കയറി … Continue reading "വ്യാജ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍"

Published On:Jul 10, 2018 | 8:04 am

കോട്ടയം: കടുത്തുരുത്തിയില്‍ വ്യാജ ആയുര്‍വേദ ഡോക്ടര്‍ പിടിയിലായി. എറണാകുളം മൂവാറ്റുപുഴ ഇലഞ്ഞി അന്ത്യാല്‍ മേലൊണ്ണായില്‍ വീട്ടില്‍ ജോയി വര്‍ഗീസ്(49) ആണ് അറസ്റ്റിലായത്. ഞീഴൂരിലുള്ള ഒരു വീട്ടില്‍ പെണ്‍കുട്ടി തനിച്ചുള്ള സമയത്ത് എത്തി ആയുര്‍വേദ ഡോക്ടറാണന്നും തിരുമ്മല്‍ ചികില്‍സ നടത്താമെന്നും പറഞ്ഞു. മാതാപിതാക്കള്‍ വന്നിട്ടു മതിയെന്ന് കുട്ടി പറഞ്ഞപ്പോള്‍ രണ്ടു വിസിറ്റിങ് കാര്‍ഡുകള്‍ നല്‍കിയിട്ട് മടങ്ങി. അടുത്ത വീട്ടിലെത്തിയ പ്രതി ഭാര്യക്ക് അസുഖമാണെന്നും ചികിത്സക്ക് സഹായം വേണമെന്നുമാണ് പറഞ്ഞത്. ഇവിടെ നിന്നും പണം കിട്ടി. വേറൊരു വീട്ടില്‍ കയറി ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും സഹായം സംഘടിപ്പിച്ചു തരാമെന്ന് പറഞ്ഞ് പണം തട്ടി. ജില്ലാ പോലീസ് മേധാവി ഹരിശങ്കറുടെ നിര്‍ദേശത്തെ തുടര്‍ന്നു കടുത്തുരുത്തി എസ്എച്ച്ഒ കെപി തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോയിയെ അറസ്റ്റ് ചെയ്തത്. തിരുമ്മുചികിത്സ ആവശ്യമുണ്ടന്നു പറഞ്ഞ് പോലീസ് ഒരു പെണ്‍കുട്ടിയെക്കൊണ്ട് ജോയിയെ വിളിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ പ്രയത്‌നത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പണം തട്ടിപ്പ്, മാനഭംഗം അടക്കമുള്ള കേസുകള്‍ വേറെയുണ്ടെന്ന് കെപി തോംസണ്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    11 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    12 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    16 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    16 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    17 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    18 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    18 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    18 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു