Wednesday, November 21st, 2018

സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തിയയാള്‍ക്കെതിരെ കേസെടുത്തു

ഇയാള്‍ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ ആര്‍മിയുടെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ കുറിപ്പ് പുറത്തിറക്കിയിരുന്നു.

Published On:Aug 20, 2018 | 10:22 am

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു. ഉണ്ണി എസ് നായര്‍ എന്നയാളാണ് ഫേസ്ബുക്കില്‍ വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്.
സൈന്യത്തോട് കേരളസര്‍ക്കാരിന് വിരോധമാണെന്നും അതിനാലാണ് സൈന്യത്തെ രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കാത്തതെന്നുമായിരുന്നു ഇയാള്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ ഇയാള്‍ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ആര്‍മിയുടെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ കുറിപ്പ് പുറത്തിറക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇന്ത്യന്‍ ആര്‍മി കുറിപ്പില്‍ പറയുന്നു. ഈ ദുരന്തത്തെ അതിജീവിക്കുക മാത്രമാണ് സൈന്യത്തിന്റെ ലക്ഷ്യം.
ഉണ്ണി എസ് നായരുടെ വ്യാജവീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല സൈന്യത്തിന് വിട്ടുനല്‍കണമെന്ന ആവശ്യത്തില്‍ അര്‍ത്ഥമില്ലെന്നും സംസ്ഥാന സര്‍ക്കാരുമായി യോജിച്ച പ്രവര്‍ത്തനം ഫലപ്രദമാണെന്നും കരസേനാ മേജര്‍ ജനറല്‍ സഞ്ജീവ് നരൈന്‍ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    11 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    12 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    15 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    17 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    18 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    18 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    19 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    20 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല