Wednesday, February 20th, 2019

ഫഹദ് വധം; പ്രതിക്ക് ജീവപര്യന്തം

2015 ജൂലൈ ഒമ്പതിന് രാവിലെയാണ് കല്യോട്ട് ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്.

Published On:Jun 18, 2018 | 4:45 pm

കാസര്‍കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ടുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. കല്യോട്ട് ജിഎച്ച്എസ്എസിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഇരിയ കണ്ണോത്തെ മുഹമ്മദ് ഫഹദിനെ കൊന്ന കേസില്‍ തെങ്ങുകയറ്റ തൊഴിലാളിയായ ഇരിയ കണ്ണോത്തെ വിജയനെ(31)യാണ് കോടതി ശിക്ഷിച്ചത്. കാസര്‍കോട്് അഡീഷണല്‍ സെഷന്‍ കോടതി(ഒന്ന്)യാണ് കേസില്‍ വിധി പറഞ്ഞത്.
2015 ജൂലൈ ഒമ്പതിന് രാവിലെയാണ് കല്യോട്ട് ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്കു പോകുമ്പോഴാണ് വിജയന്‍ വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്. ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ വിജയന്‍ വാക്കത്തികൊണ്ട് കഴുത്തിനും പുറത്തും വെട്ടുകയുമായിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്നും രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചുകെട്ടി പോലീസിന് കൈമാറുകയായിരുന്നു.
കുട്ടിയുടെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് പ്രതിയെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹൊസ്ദുര്‍ഗ് സിഐയായിരുന്ന യു. പ്രേമനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. അറുപതോളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 പേരെ വിസ്തരിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെതത്തിയത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    10 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    12 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    13 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    15 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    17 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    17 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു