Saturday, September 22nd, 2018

ഫഹദ് ആന്‍ഡ്രിയ ജോഡി വീണ്ടും

മനോഹരമായ ഒരു പ്രണയ കഥയായിരുന്നു അന്നയും റസൂലും എന്ന സിനിമ മലയാളികള്‍ക്ക് സമ്മാനിച്ചത്. സിനിമ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ ചിത്രത്തിലെ നായികയായി അഭിനയിച്ച ആന്‍ഡ്രിയ ജര്‍മിയ തന്റെ കാമുകിയാണെന്ന് ഫഹദ് വെളിപ്പെടുത്തിയതോടെ സിനിമക്ക് ഇരട്ടിമധുരമുണ്ടായ പ്രതീതിയായിരുന്നു. ഇപ്പോഴിതാ ഇവര്‍ വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. ‘നോര്‍ത്ത് 24 കാതം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇവര്‍ രണ്ടുപേരും വീണ്ടും ജോഡികളാകുന്നത്. നവാഗതസംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അനിലിന്റേതുതന്നെ. അന്നയും റസൂലും എന്ന ചിത്രത്തില്‍ ഇവര്‍ തമ്മിലുള്ള പൊരുത്തം … Continue reading "ഫഹദ് ആന്‍ഡ്രിയ ജോഡി വീണ്ടും"

Published On:May 23, 2013 | 11:51 am

malayalam movie North24Kathamമനോഹരമായ ഒരു പ്രണയ കഥയായിരുന്നു അന്നയും റസൂലും എന്ന സിനിമ മലയാളികള്‍ക്ക് സമ്മാനിച്ചത്. സിനിമ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ ചിത്രത്തിലെ നായികയായി അഭിനയിച്ച ആന്‍ഡ്രിയ ജര്‍മിയ തന്റെ കാമുകിയാണെന്ന് ഫഹദ് വെളിപ്പെടുത്തിയതോടെ സിനിമക്ക് ഇരട്ടിമധുരമുണ്ടായ പ്രതീതിയായിരുന്നു.
ഇപ്പോഴിതാ ഇവര്‍ വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. ‘നോര്‍ത്ത് 24 കാതം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇവര്‍ രണ്ടുപേരും വീണ്ടും ജോഡികളാകുന്നത്. നവാഗതസംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അനിലിന്റേതുതന്നെ.
അന്നയും റസൂലും എന്ന ചിത്രത്തില്‍ ഇവര്‍ തമ്മിലുള്ള പൊരുത്തം കണ്ട് ആകൃഷ്ടനായാണ് താന്‍ ഇവരെത്തന്നെ നായികാനായകന്മാരാക്കുന്നതെന്ന് അനില്‍ പറയുന്നു. 2012 നവംബറില്‍ താന്‍ ആന്‍ഡ്രിയയെ കണ്ട് ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ചാപ്പാ കുരിശ് എന്ന ചിത്രത്തിന്റെ ചിത്രീകരണ കാലം മുതല്‍ തന്നെ താന്‍ മനസില്‍ കൊണ്ടുനടക്കുന്ന കഥ ഫഹദിന് അറിയാമായിരുന്നുവെന്നും അനില്‍ വ്യക്തമാക്കി.
ചിത്രത്തിന്റെ പേരിലെ കാതം എന്ന വാക്ക് ദൂരത്തിന്റെ അളവിനെ സൂചിപ്പിക്കുന്നതാണെങ്കിലും ഇതുവെറുമൊരു ട്രാവല്‍ മൂവി അല്ലെന്ന് അനില്‍ പറയുന്നു. മെയ് മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്് ആരംഭിക്കും. ആന്‍ഡ്രിയ ഇപ്പോള്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വിദേശത്താണുള്ളത്. അതിനാല്‍ത്തന്നെ പുതിയചിത്രത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചിട്ടില്ല.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    11 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള